സംഘി എന്ന് മാത്രമല്ല, ചാണകം, ചാണകപ്പുഴു, കുലസ്ത്രീ എന്നി പേരുകളും എനിക്കുണ്ട്, പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നാണോ സനാതന ധര്‍മ്മം, തുറന്നടിച്ച് രചന നാരായണന്‍കുട്ടി

657

ടെലിവിഷനിലും സിനിമയിലും ഒരേസമയം നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രചന നാരായണന്‍കുട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് ആയിരുന്നു.

Advertisements

തീര്‍ത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മിനിസക്രീനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്.

Also Read;ശ്രദ്ധിച്ചില്ലെങ്കില്‍ കൈ വിട്ട് പോകുമായിരുന്നു, കണ്ണനെ ഗൈഡ് ചെയ്തത് ജയറാം, അതെനിക്കും ഗുണകരമായി, തുറന്ന് പറഞ്ഞ് സിബി മലയില്‍

പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറില്‍ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഉദയനിധിയുടെ സനാതന ധര്‍മ്മത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് ആദ്യം മറുപടിയുമായി എത്തിയത് രചനയായിരുന്നു.

ഇതിന്റെ പേരില്‍ പിന്നീട് രചനക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം കണക്കിന് മറുപടി നല്‍കാനും താരം മറന്നിട്ടില്ല. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു ഉദയനിധിയുടെ പ്രസ്താവനക്ക് രചന മറുപടി നല്‍കിയത്.

Also Read: ഞങ്ങള്‍ക്കുള്ളില്‍ അങ്ങനെയാണ് ഒരു തീ വന്നത്, ബിന്ദു പണിക്കരുമായി പ്രണയത്തിലായ കഥ പറഞ്ഞ് സായ് കുമാര്‍

മനുഷ്യരാശിയുടെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം മനുഷ്യബുദ്ധി പൂവണിഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരും അവരവരുടെ വഴികളില്‍ ചിന്തിക്കാന്‍ പ്രാപ്തരായി എന്നും സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ലെന്നും യുക്തിക്ക് നിരക്കാത്ത വിപുലമായ തത്വചിന്തകളും ഇവിടെ പ്രവര്‍ത്തിക്കില്ലെന്നും രചന കുറിപ്പില്‍ പറയുന്നു.

എല്ലാറ്റിനും ജനം പ്രായോഗികമായ പരിഹാരം ആഗ്രഹിക്കുന്നു. ഞാന്‍ പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ നിങ്ങള്‍ മരിക്കുമെന്ന പഴയ നയം ഇവിടെ ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നില്ലെന്നും സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാനല്ല ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നും സനാതന ധര്‍മ്മത്തിന്റെ സ്വഭാവം എന്നത് നിങ്ങളില്‍ ചോദ്യം ഉന്നയിപ്പിക്കുക എന്നതാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനല്ലെന്നും രചന പറയുന്നു.

Also Read: മമ്മൂട്ടിയുടെ അഭിനയം പെർഫോമൻസ് ബേസ്ഡ് ആണ്; പക്ഷേ ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ ലാൽ വേറെ ആളാണ്; മനസ്സ് തുറന്ന് ശാന്തികൃഷ്ണ

രചനയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. അങ്ങനെ നിങ്ങളെയും സംഘി എന്ന് വിളിക്കാമെന്ന് ആയിരുന്നു ഒരാളുടെ കമന്റ്. ഇതിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്. സംഘി എന്ന് തനിക്ക് പണ്ടേ ഒരു പേരുണ്ടെന്നും അത് മാത്രമല്ല, കുലസ്ത്രീ ചാണകം ചാണകപ്പുഴു എന്നിങ്ങനെയും പേരുണ്ടെന്നും രചന മറുപടിയായി പറഞ്ഞു.

Advertisement