വിശ്രമം വേണം; ആരും വിഷമിക്കരുത്; പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചുവരും; കണ്ണുനനയിച്ച് മഹേഷ് കുഞ്ഞുമോൻ

521

മലയാള സിനിമാ, ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായ മിമിക്രി താരങ്ങൾ സഞ്ചരിച്ച വാഹന അപകടത്തിൽപ്പെട്ട വാർത്ത വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അപകടത്തിൽ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി മരിക്കുകയും മറ്റ് താരങ്ങളെ പരിക്കുകളോടെ ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെയായിരുന്നു അപ ക ടം.

ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. നടൻ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. പരിക്കേറ്റവർ ഏറെ ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ജീവിത്തിലേക്ക് തിരിച്ചുവരികയാണ്.

Advertisements

ഇതിനിടെ പ്രേക്ഷകരോട് തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മഹേഷ് ആരോഗ്യസ്ഥിതി പങ്കുവെച്ചത്.

ALSO READ- അഭിനയിക്കുന്നില്ല എന്നത് എന്റെ തീരുമാനം, ഞാനിന്ന് സെലിബ്രിറ്റിയല്ല,സാധാ വീട്ടമ്മ; മകന്റെയും ബിജുവേട്ടന്റെയും കാര്യങ്ങൾ നോക്കി മുന്നോട്ടുപോകുന്നു: സംയുക്ത വർമ്മ

പഴയതിനേക്കാൾ ഊർജ്ജസ്വലനായി തിരിച്ചുവരുമെന്നും അന്നും ഇതുപോലെ കൂടെയുണ്ടാകണമെന്നും മഹേഷ് പറഞ്ഞു. അപകടത്തിൽ മഹേഷിനും ഗു രു തരമായി പരി ക്കേ റ്റിരുന്നു. മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു കൂടുതൽ പരിക്കേറ്റത്. ഒമ്പതുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയകൾക്ക് താരം വിധേയനായിരുന്നു.

‘എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. മിമിക്രി വേദിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. കുറച്ച് നാളത്തേക്ക് ഞാൻ വേദിയിൽ ഉണ്ടാകില്ല. വിശ്രമം ആവശ്യമാണ്.ആരും വിഷമിക്കരുത്.പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചുവരും. അപ്പോഴും നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണം..’ഫേസ്ബുക്കിലൂടെ മഹേഷ് പങ്കുവെച്ചു.

തൃശ്ശൂർ കയ്പമംഗലം പനമ്പിക്കുന്നിലാണ് കാർ അപ ക ടത്തിൽപ്പെട്ടത്. ഫ്‌ളവേഴ്‌സ് ചാനലും 24ചാനലും വടകരയിൽ വെച്ച് നടത്തിയ പരിപാടി കഴിഞ്ഞു തിരികെ തിരുവനന്തപുരത്തേക്ക് പോകവെയാണ് അ പ കടമുണ്ടാക്കിയത്.

ALSO READ- ആ സംവിധായകർക്കും നിർമ്മാതാക്കൾക്ക് ഒന്നും അഭിനയം ആവിശ്യമില്ല, അവർക്ക് ഒക്കെ ഞാൻ വഴങ്ങി കൊടുത്തിട്ടുണ്ട്; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

താരങ്ങൾ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്,ിക്കാനായില്ല. മഹേഷ് കുഞ്ഞുമോൻ, നടൻ ബിനു അടിമാലി,ഉല്ലാസ് തുടങ്ങിയവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസും സുഖം പ്രാപിച്ചുവരികയാണ്.

Advertisement