നിങ്ങളുടെ മകനെ എന്താണ് വീഡിയോയില്‍ കാണിക്കാത്തത്; ചോദിച്ചാല്‍ മറുപടിയും ഇല്ലല്ലോ എന്ന് ചോദ്യം; ഒടുവില്‍ മകനെ കുറിച്ച് തുറന്ന് പറഞ്ഞ് ദേവി ചന്ദന

180

സിനിമാ സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വര്‍ഷങ്ങളാി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനില്‍ലും നിറസാന്നിധ്യമായി നില്‍ക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു ദേവി.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങള്‍ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരത്തിന്റെ ഭര്‍ത്താവാണ് കിഷോര്‍ വര്‍മ്മ. സ്‌റ്റേജ് ഷോയ്ക്ക് പോയ ഇരുവരും യുഎസില്‍ വെച്ചാണ് പ്രണയത്തിലായതും വിവാഹം ചെയ്തതെന്നും ദേവി ചന്ദന വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്. ദേവി ചന്ദനയെ ഭര്‍ത്താവ് കിഷോര്‍ വര്‍മ്മ അഭിമുഖം ചെയ്യുന്നതാണ് വീഡിയോ. അനാവശ്യമായ കമന്റുകള്‍ ഉള്‍പടെയുള്ളവ ചോദ്യങ്ങളാക്കി ചോദിക്കുകയാണ്. അതിന് ദേവി ചന്ദന നല്‍കുന്ന മറുപടിയാണ് വീഡിയോ ആയി ചെയ്തിരിക്കുന്നത്.

ALSO READ- ദര്‍ശന റിച്ച് ലൈഫ് ആഗ്രഹിക്കാത്ത ആളാണ്, ബ്യൂട്ടിപാര്‍ലറില്‍ പോലും പോകില്ല; ആ കൈ പിടിക്കുമ്പോള്‍ 1240 രൂപയായിരുന്നു ബാങ്ക് ബാലന്‍സ്;ഇന്ന് നല്ല ജീവിതമാണെന്ന് അനൂപ്

മേക്ക് ഓവര്‍ വീഡിയോ കണ്ടിട്ട് ഒരുപാട് പേര്‍ സുന്ദരിയാണെന്ന് പറഞ്ഞു കൊണ്ട് എത്തിയിരുന്നു എന്നും മേക്കപ്പിന്റെയും മേക്ക് ഓവറിന്റെയും ആയിരിക്കാം എന്നാണ് ദേവി ചന്ദന പറയുന്നത്. അവര്‍ തന്നെ ഇഷ്ടപെടുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ദേവി ചന്ദന പറയുന്നു.

ഭര്‍ത്താവ് ക്ഷീണിച്ച് പോയല്ലോ എന്ന കമന്റിന് ചെറിയ കുട്ടികള്‍ ആണെങ്കില്‍ രണ്ട് അടിയൊക്കെ കൊടുത്ത് ഭക്ഷണം കഴിപ്പിക്കാം. ഇത്രയും മുതിര്‍ന്ന ആളെ തല്ലാന്‍ പറ്റോ എന്നാണ് ദേവി ചന്ദന തിരിച്ചു ചോദിക്കുന്നത്.

കിഷോര്‍ അറിഞ്ഞു കൊണ്ട് കഴിയാത്തതാണ്. ജിമ്മിലൊക്കെ പോയിട്ട് സിക്‌സ് പാക്ക് ആവാനുള്ള ഒരുക്കത്തിലാണ് എന്നും ദേവി ചന്ദന പറഞ്ഞു.

അതിനിടെ, നിങ്ങളുടെ മകന്‍ എവിടെ എന്നുള്ള കമന്റിന് നിങ്ങള്‍ ഒരിക്കലും മറുപടി നല്‍കാറില്ല. അത് എന്താ എന്ന ചോദ്യവും വന്നു. ഇതോടെ ഏത് മോന്‍ എന്നാണ് ദേവി ചന്ദന ചോദിച്ചത്.

ALSO READ- നിങ്ങളെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ മാറി; ലിവിങ് ടുഗെദര്‍ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ അഭയയോട് ആരാധകര്‍!നന്ദി പറഞ്ഞ് താരവും

താന്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ സുഹൃത്തിന്റെ മോനാണ്. ഞങ്ങള്‍ക്ക് കുട്ടികളായിട്ടില്ല എന്നും താരം പറയുന്നു. മകന്‍ ഇല്ലാത്ത ഞങ്ങള്‍ എങ്ങനെ മകനെ കാണിക്കും എന്നും ദേവി ചന്ദന തിരിച്ചു ചോദിക്കുന്നുണ്ട്.എല്ലാ വീഡിയോകളുടെ താഴെ ഒരു പത്ത് പേരെങ്കിലും ചോദിക്കാറുണ്ട് എന്നും ദേവി പറയുന്നുണ്ട്.

Advertisement