അച്ഛന്‍ പറയുന്നത് കേട്ടിരിക്കാന്‍ കൊതിക്കാത്ത ഒറ്റ ദിവസം ഉണ്ടായിട്ടില്ല; ഓര്‍മ്മകള്‍ പങ്കുവെച്ച് നടി

127

ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് സിനിമാ താരങ്ങൾ എത്താറുണ്ട്. ഇടയ്ക്ക് കുഞ്ഞുനാളിൽ അച്ഛനൊപ്പം ഉള്ള ഒാർമ്മകളും താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടി മാലാ പാർവ്വതി, ബാല്യത്തെ കുറിച്ചുള്ള ഓർമകളല്ല, അച്ഛൻ എന്ന വികാരത്തെ കുറിച്ചും ആണ് പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് സംസാരിക്കുന്നത്.

Advertisements

”മാലേ… എന്ന് വിളിക്കുമ്പോൾ എന്തോ എന്ന് വിളി കേൾക്കാൻ, ഓടി ചെല്ലാനും.. അച്ഛൻ പറയുന്നത് കേട്ടിരിക്കാനും കൊതിക്കാത്ത ഒറ്റ ദിവസം ഉണ്ടായിട്ടില്ല. ‘ഭക്ഷണം കൊടുക്കുക ‘ എന്നതായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. അപ്രതീക്ഷിതമായി ആരെങ്കിലും വന്നേക്കും.

ഒരു നാലുപേരുടെ ഭക്ഷണം എപ്പോഴും കരുതിയേക്കണം. അതാണ് വീട്ടിലെ നിയമം. അച്ഛന്റെ ആഗ്രഹം പോലെ.. വീട്ടിൽ എപ്പോഴും അതിഥികൾ ഉണ്ടാവുകയും ചെയ്യും. വീട്ടുകാരെ കൂടാതെ ഒരു അഞ്ചാറ് പേരെങ്കിലും, ഭക്ഷണം കഴിക്കാൻ ഉണ്ടാവും”

”അച്ഛൻ എനിക്ക് ഓർമ്മയല്ല. മാതൃകയാണ്. സ്നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിന്റെ മാതൃക. ജനുവരി. 5. 2022- നാണ് ആ തണൽ പോയത്. അഡ്വ. സി വി ത്രിവിക്രമൻ, ഖാദി ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി, വയലാർ ട്രസ്റ്റ് സെക്രട്ടറി, റൊട്ടേറിയൻ എന്ന നിലകളിൽ എല്ലാം ലോകത്തിന് പരിചിതനാണ് അദ്ദേഹം’ മാല പാർവ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

 

Advertisement