44-ാം വയസ്സിലും ത്രസിപ്പിച്ച്‌ മലൈക അറോറ: ‘പടാഖ’യിലെ ഐറ്റം ഡാന്‍സ് കത്തികയറുന്നു

20

ആരാധകരെ ത്രസിപ്പിക്കുന്ന ഐറ്റം ഡാന്‍സുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മലൈക അറോറ. വിശാല്‍ ഭരദ്വാജിന്റെ ‘പടാഖ’യിലാണ് മലൈകയുടെ പുതിയ ഐറ്റം നമ്ബര്‍. സെപ്തംബര്‍ നാലിന് റിലീസ് ചെയ്ത ‘പടാഖ’യിലെ ‘ഹലോ ഹലോ’ എന്ന ഗാനം രണ്ടു ദിവസത്തിനകത്ത് കണ്ടത് ഒരുകോടിയിലേറേ പേര്‍.

Advertisements

വിശാലിന്റെ ഭാര്യ രേഖ ഭരദ്വാജ്​ ആണ് ‘ഹലോ ഹലോ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗുല്‍സാറിന്റെ വരികള്‍ക്ക് വിഷാല്‍ ഭരദ്വാജ് തന്നെ സംഗീതം നല്‍കിയിരിക്കുന്നു. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ആടി തിമര്‍ക്കുകയാണ് മലൈക അറോറ ഗാനരംഗത്തില്‍. ഗണേഷ്​ ആചാര്യയുടേതാണ് കൊറിയോഗ്രാഫി.

പരസ്പരം പോരടിക്കുന്ന സഹോദരിമാരുടെ കഥ പറയുന്ന ചിത്രമാണ് വിശാല്‍ ഭരദ്വാജിന്റെ ‘പടാഖ’. ചരണ്‍ സിംഗ് പഥികിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണിത്.

ജീവിതത്തിലുടനീളം ശത്രുക്കളെ പോലെ പരസ്പരം പോരടിച്ച്‌ ജീവിക്കുന്ന സഹോദരിമാരായി, സന്യ മല്‍ഹോത്രയും പുതുമുഖനായിക രാധിക മദനുമെത്തുന്നു. പരസ്പരം ശത്രുത കൊണ്ടുനടക്കുന്ന സഹോദരിമാരുടെ ജീവിതത്തില്‍ വിവാഹത്തോടെയുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്.

രാജസ്ഥാന്‍ ഗ്രാമാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. ‘പടാഖ’ സെപ്തംബര്‍ 28 ന് റിലീസിനെത്തും.

Advertisement