വാലിബന്‍ ഇനി ഒടിടിയില്‍ കാണാം, ചിത്രം നേടിയത് 30 കോടി

143

ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സിനിമ കൂടിയായിരുന്നു ഇത്. റിലീസ് ദിനം മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. തുടർന്ന് അങ്ങോട്ട് പ്രേക്ഷക അഭിപ്രായം അത് നല്ലതായിരുന്നില്ല. ഇത് ചിത്രത്തിൻറെ കളക്ഷനെ ബാധിച്ചു. ഇപ്പോഴിതാ സിനിമ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ് .

Advertisements

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. മോഹൻലാൽ ചിത്രം ഫെബ്രുവരി 23 അതായത് വരുന്ന വെള്ളിയാഴ്ച ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരും. ചിത്രം വെള്ളിയാഴ്ച സ്ട്രീമിംഗ് തുടങ്ങുമെന്ന പരസ്യം ടെലിവിഷനിൽ വന്നു കഴിഞ്ഞു. ഏഷ്യാനെറ്റിനാണ് വേൾഡ് ടെലിവിഷൻ പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്.

 

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. എല്ലാം ഒത്തുവന്നിരുന്നുവെങ്കിൽ ആദ്യ നാല് ദിവസത്തിൽ തന്നെ വൻ കളക്ഷൻ കുതിപ്പ് ചിത്രം നേടുമായിരുന്നു. ആദ്യദിനം പത്ത് കോടിയോളം രൂപയാണ് ആഗോള തലത്തിൽ ചിത്രം നേടിയത്. രണ്ടാം ദിനം മുതൽ വലിയ വ്യത്യാസം തന്നെ കളക്ഷനിൽ ഉണ്ടായി. പോകെ പോകെ കളക്ഷനിൽ വലിയ തോതിലുള്ള ഇടിവ് വാലിബന് നേരിടേണ്ടി വന്നു.

നിലവിലെ ട്രാക്കർന്മാരുടെ കണക്ക് പ്രകാരം 30 കോടി വാലിബൻ നേടി കഴിഞ്ഞു. ചിത്രത്തിന്റെ മുതൽ മുടക്ക് 65 കോടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

 

 

 

Advertisement