സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു; അശ്വിന് ദിയ കൊടുത്ത സര്‍പ്രൈസ്

63

കൃഷ്ണ കുമാർ കുടുംബത്തിലെ ദിയകൃഷ്ണ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തൻറെ ആരാധകരുമായി തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് ദിയ. ഈ അടുത്ത് അശ്വിനുമായി പ്രണയത്തിലായതിനെക്കുറിച്ചൊക്കെ ദിയ തന്നെയാണ് പറഞ്ഞത്. ഇവരുടെ ആദ്യ പ്രണയദിനം എല്ലാം വലിയ ആഘോഷത്തോടുകൂടി തന്നെയായിരുന്നു.

Advertisements

ഫെബ്രുവരി തുടങ്ങിയപ്പോൾ തന്നെ ഈ കപ്പിൾസ് ആഘോഷവും തുടങ്ങി. ദുബായിൽ വെച്ചായിരുന്നു പ്രണയദിനം ആഘോഷിച്ചത്. മാത്രമല്ല അശ്വിന് ദിയ ഒരു സർപ്രൈസ് കൊടുക്കുകയും ചെയ്തു.

പ്രണയദിനത്തിൽ ദുബൈയിലെ പ്രശസ്തമായ സ്‌കൈ ഡൈവിങിനാണ് അശ്വിനെ ദിയ കൂട്ടിക്കൊണ്ടുപോയത്. ദുബായിൽ എത്തിയ ഉടൻ തന്നെ ഡീപ്പ് ഡൈവ് എക്‌സ്പീരിയൻസ് ചെയ്തിരുന്നു ഇരുവരും.

തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അശ്വിൻ. സ്‌കൈ ഡൈവിംങ് ചെയ്യുന്നത് അവിടെ എത്തിയപ്പോഴാണ് അശ്വിൻ അറിഞ്ഞത്. ദിയ തന്ന ഈ സർപ്രൈസിന് ഒരുപാട് നന്ദി പറയുകയും ചെയ്തു അശ്വിൻ. ഇതിൻറെ വീഡിയോയും ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement