മമ്മൂക്ക ചെയ്യാവുന്നത് മുഴുവന്‍ ചെയ്തു കഴിഞ്ഞു; താരത്തെ കുറിച്ച് വിനയ് ഫോര്‍ട്ട് പറയുന്നു

14

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരില്‍ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോര്‍ട്ട്.

Advertisements

തുടര്‍ന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും വിനയ് ഫോര്‍ട് തിളങ്ങി. വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ വേഗം തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞു.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. മമ്മൂട്ടി ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും ഭയങ്കര ഇന്‍സ്‌പെയറിങ് ആണെന്ന് താരം പറയുന്നു.

അടുത്തകാലത്ത് മലയാള സിനിമയില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം എന്താണ് ചോദിച്ചാല്‍ മമ്മൂക്കയുടെ എക്‌സ്പിരിമെന്റ്‌സ് ആണെന്ന് പറയും. മമ്മൂക്ക ചെയ്യാവുന്നത് മുഴുവന്‍ ചെയ്തു കഴിഞ്ഞു. ഈ ഏജില്‍ നിന്നുകൊണ്ട് എന്റെ പ്രായത്തിലുള്ള നടന്മാര്‍ ഇത് ഞങ്ങള്‍ ചെയ്താല്‍ ഞങ്ങളുടെ ഇമേജിനെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹം പുറം കാലുകൊണ്ട് അടിച്ചു കൊണ്ടിരിക്കുകയാണ് വിനയ് ഫോര്‍ട്ട് പറഞ്ഞു.

 

 

 

Advertisement