ഭ്രമയുഗത്തിലേക്ക് ആസിഫ് അലിയെ വിളിച്ചിരുന്നു, എന്നാല്‍ നടന്‍ നോ പറഞ്ഞു, കാരണം എന്ത് ?

55

മമ്മൂട്ടിയുടെ പുതിയ സിനിമ ഭ്രമയുഗവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അസാധ്യപ്രകടനമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവെച്ചത്. സിനിമ മേഖലയിൽ നിന്ന് അടക്കം നിരവധി പേരാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്. പ്രായം കൂടുന്തോറും വീര്യം കൂടും എന്ന് പറഞ്ഞതുപോലെയാണ് മമ്മൂട്ടിയുടെ കാര്യം .

Advertisements

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ അമൽ ഡാ ലിസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

അതേസമയം ഭ്രമയുഗത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ആദ്യം നടൻ ആസിഫ് അലിയെ ആയിരുന്നു ആദ്യം ക്ഷണിച്ചത്. അർജുൻ അശോകൻ ചെയ്ത വേഷത്തിലേക്ക് ആയിരുന്നു ആസിഫിനെ സെലക്ട് ചെയ്തു വച്ചത്. അഞ്ചു മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ നടൻ ഇത് പറയുകയും ചെയ്തിട്ടുണ്ട് .

also read
പച്ചനിറത്തിലെ സാരിയില്‍ സുന്ദരിയായി അഹാന കൃഷ്ണ, താരത്തിന്റെ പുത്തന്‍ ഫോട്ടോ
സിനിമ ഒരു എക്സ്രാ ഓർഡിനറി സംഭവമായിരിക്കും എന്ന് ആസിഫ് അന്ന് പറഞ്ഞതും ഇന്ന് സത്യമായി.

അത്രയും വിശ്വാസം ഉണ്ടായിരുന്നിട്ടും ആസിഫ് അലി എന്തിന് സിനിമയോട് നോ പറഞ്ഞു എന്നതാണ് ചോദ്യം. ഭ്രമയുഗത്തിന്റെ ഷൂട്ടിങ് റീഷെഡ്യൂൾ ചെയ്തപ്പോൾ എന്റെ മറ്റൊരു സിനിമയുടെ ഡേറ്റുമായി ക്ലാഷ് ആയി. ഏറ്റെടുക്കാൻ വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ടാണ് ഭ്രമയുഗം ചെയ്യാൻ പറ്റാതെ പോയത്. അതിൽ എനിക്ക് വിഷമമുണ്ട് എന്നാണ് ആസിഫ് അലി പറഞ്ഞത്.

 

Advertisement