Home Entertainment Celebrities

മലൈക്കോട്ടൈ വാലിബന്‍ എത്ര നേടി; പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

413

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ഇപ്പോൾ കേരളത്തിലെ ആദ്യ വാരാന്ത്യ കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്.

വ്യാഴാഴ്ച ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. 26 റിപബ്ലിക് ദിനം പൊതു അവധി ആയതിനാൽ മികച്ച വാരാന്ത്യ സാഹചര്യമായിരുന്നു തിയറ്ററുകളിൽ. കേരളത്തിൽ നിന്ന് ആദ്യദിനം ചിത്രം നേടിയത് 5.85 കോടി ആയിരുന്നു. ബോക്‌സ് ഓഫീസ് കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളിൽ കേരളത്തിൽ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് സിനിമ നേടിയത്.

അതേസമയം നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. സൊണാലി കുൽക്കർണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തിൽ ഉണ്ട്. പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്.

 

Advertisement