ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവ്, അവസാനകാലത്ത് ചികിത്സയ്ക്കുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു, കൈത്താങ്ങായത് മോഹന്‍ലാല്‍

292

സിനിമാ നിര്‍മ്മാതാവ് പികെആര്‍ പിള്ളയുടെ വിയോഗം മലയാള സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പികെആര്‍ പിള്ള വിടവാങ്ങുമ്പോള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറും ഓര്‍മ്മയായി മാറുകയാണ്.

Advertisements

വ്യവസായിയായ പികെആര്‍ പിള്ള സമ്മാനിച്ച ചിത്രങ്ങളെല്ലാം ഇന്നും മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടതുതന്നെ. വന്ദനം, ചിത്രം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളെല്ലാം എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങളാണ്.

Also Read: എന്റേത് സാധാരണ കുടുംബം, പ്രശസ്തി വലിയ സന്തോഷം തന്നിട്ടില്ല, ആകെയുണ്ടായ ഗുണം ഇതാണ്, തുറന്നുപറഞ്ഞ് പ്രിയ വാര്യര്‍

ഒത്തിരി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും പിന്നീട് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. മറവിരോഗത്തിന് ചികിത്സയിലായിരുന്ന പികെആര്‍ പിള്ളയ്ക്ക് തന്റെ അവസാന കാലത്ത് ഭീമമായ ചികിത്സാച്ചെലവാണ് വഹിക്കേണ്ടി വന്നത്.

ആ സാഹചര്യത്തില്‍ തന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു അദ്ദേഹത്തിന് ഏറെ കൈത്താങ്ങായത്. എന്നാല്‍ ഇക്കാര്യം പലരും അറിഞ്ഞില്ല. എല്ലാമാസവും മുടങ്ങാതെ ചികിത്സയ്ക്കായുള്ള തുക അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിക്കുമായിരുന്നു.

Also Read: ഒരു ടവ്വൽ വെച്ച് അത് ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു; സംവിധായകൻ അനുനയിച്ചപ്പോഴാണ് പിന്നീട് ഞാൻ സമ്മതിച്ചത്; വൈറലായി കാജോളിന്റെ വാക്കുകൾ

മോഹന്‍ലാലിനെ നായകനാക്കി എണ്‍പതുകളില്‍ പികെആര്‍ പിള്ള ഒരുക്കിയ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു. ചിത്രം എന്ന സിനിമ മോഹന്‍ലാലിന്റെയും പികെആര്‍ പിള്ളയുടെയും തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു.

Advertisement