അവര്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, മനസ്സ് ആകെ വിഷമത്തിലായിരുന്നു, സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് സീമ ജി നായര്‍

213

നാടകരംഗത്ത് നിന്നും സിനിമയിലും സീരിയലകളിലും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സീമ ജി നായര്‍. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു.

Advertisements

ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സീമകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.

Also Read: സിനിമകളെല്ലാം പരാജയപ്പെട്ടു, മമ്മൂട്ടിയെന്ന പേരു പറഞ്ഞാല്‍ തിയറ്ററില്‍ കൂവുന്ന അവസ്ഥയിലേക്ക് വരെ എത്തി, മമ്മൂട്ടിയുടെ പരാജയ കാലത്തെക്കുറിച്ച് തിരക്കഥാകൃത്ത്

സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്.

അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു നടക്കുകയാണ് സീമ ജി നായര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു താരം. എന്നാല്‍ കുറച്ചുകാലങ്ങളായി താരം ഒരു കാര്യങ്ങളും പേജിലൂടെ പങ്കുവെച്ചിരുന്നില്ല.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ സജീവമല്ലാതിരുന്നതിന്റെ കാരണം തുറന്നുപറയുകയാണ് സീമ. സീമയുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒന്നര മാസം മുമ്പ് തന്റെ പേജ് ആരോ ഹാക്ക് ചെയ്തിരുന്നുവെന്നും ആര് ഹാക്ക് ചെയ്‌തെന്നോ എന്തിനു ഹാക്ക് ചെയ്‌തെന്നോ അറിയില്ലെന്നും സീമ പറയുന്നു.

Also Read; എവിടെ ഒന്നിച്ച് പോയും അടി, പക്ഷേ വരദ ആരേയും മോശമാക്കി സംസാരിക്കില്ല, വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും വരദയെ വാനോളം പുകഴ്ത്തി ജിഷിന്‍

മനസ്സ് ആകെ വിഷമത്തിലൂടെ പോയ ദിവസങ്ങള്‍ ആയിരുന്നു, കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ പോയി തൊഴുതിറങ്ങുമ്പോള്‍ നമ്മുടെ പേജ് ശരിയായി വരുന്നുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വന്നുവെന്നും സത്യത്തില്‍ താന്‍ ആദ്യം വിശ്വസിച്ചില്ലെന്നും സീമ കൂട്ടിച്ചേര്‍ത്തു.

സീമയുടെ കുറിപ്പ്

ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് ഒരുപാട് ദിവസങ്ങളായി. എനിക്കെന്തു പറ്റിയെന്ന് കുറെ പേര്‍ അന്വേഷിച്ചു. ഒന്നര മാസം മുമ്പ് എന്റെ പേജ് ആരോ ഹാക്ക് ചെയ്തിരുന്നു. ആര് ഹാക്ക് ചെയ്‌തെന്നോ എന്തിനു ഹാക്ക് ചെയ്‌തെന്നോ അറിയില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എന്ത് നേടിയെന്നും അറിയില്ല. പേജ് തിരിച്ച് പിടിക്കാന്‍ പല വഴികളും നോക്കി. സാധാരണ പോലെയുള്ള ഹാക്കിങ് അല്ലായിരുന്നു.

അതുകൊണ്ടു തന്നെ കുറച്ചു സങ്കീര്‍ണ്ണമായിരുന്നു തിരിച്ചു പിടിക്കാന്‍. മനസ്സ് ആകെ വിഷമത്തിലൂടെ പോയ ദിവസങ്ങള്‍ ആയിരുന്നു . ഇതിനിടിയില്‍ പല വിശേഷങ്ങളും ഉണ്ടായി അതൊന്നും നിങ്ങളുമായി പങ്കുവെക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറെ കാലങ്ങളായി നമുക്ക് ആഘോഷങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

കൊവിഡും പ്രളയവും ഒക്കെ ആയിരുന്നല്ലോ. കൊവിഡ് മൂലം ഉണ്ടായ ബുദ്ധിമുട്ടുകളും വിഷമങ്ങളും ഇന്നും തുടരുന്നുണ്ട്. ഇപ്പോള്‍ കാര്‍മേഘം പൂര്‍ണ്ണമായി പെയ്‌തൊഴിഞ്ഞു എന്ന് പറയാന്‍ പറ്റില്ല, കാരണം കാലാവസ്ഥ വ്യതിയാനം മൂലം മഴ പെയ്‌തൊണ്ടേയിരിക്കുന്നുണ്ട്. എന്നാലും ഓണം എല്ലാരും അടിച്ചു പൊളിക്കട്ടെയെന്നു ആശംസിക്കുന്നു.

ഞാന്‍ കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ പോയി തൊഴുതിറങ്ങുമ്പോള്‍ നമ്മുടെ പേജ് ശരിയായി വരുന്നുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വന്നു. സത്യത്തില്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല, ഇന്ന് വീണ്ടും ഭഗവാനെ പോയി കണ്ടു. ഉത്രാട കുല സമര്‍പ്പണവും കഴിഞ്ഞിറങ്ങുമ്പോള്‍ വീണ്ടും ഫോണ്‍ വന്നു ഇപ്പോള്‍ നമുക്ക് ഒരു പോസ്റ്റിടാമെന്ന് പറഞ്ഞു കൊണ്ട്. ഗുരുവായൂരപ്പന്‍ എപ്പോഴും എന്റടത്തു ഇങ്ങനെയാണ്.

കുറേ ദുഃഖം തന്നതിന് ശേഷം കുറച്ചു സന്തോഷം തരും. കള്ളക്കണ്ണന്‍ എന്നല്ലേ പറയുന്നേ, ഓരോരോ പരീക്ഷണങ്ങള്‍. തന്റെ പേജ് തിരിച്ച് തന്നയാളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.

Advertisement