മലയാളത്തിൽ നിന്ന് പോയി അന്യഭാഷാ സീരിയൽ ലോകം അടക്കി വാഴുന്ന മലയാളി നടിമാർ

886

മലയാള സിനിമാമേഘലയിൽ നിന്നപം പല പ്രമുഖ നടിമാരും അന്യ ഭാഷയിലേക്ക് പോകുകയും, പിന്നീട് അവിടെ തന്നെ നിൽക്കുകയും ചെയ്തു. നയൻതാര, അസിൻ തുടങ്ങിയ നടിമാർ മലയാളത്തിൽ നിന്ന് പോയി സൗത്ത് ഇന്ത്യൻ സിനിമകളിൽ മുൻനിരയിൽ എത്തിയവരാണ്. സിനിമ നടിമാർ മാത്രമല്ല സീരിയൽ ലോകത്ത് നിന്നും പല നടിമാരും ഇപ്പോൾ മലയാളത്തിൽ നിന്ന് പോയി അന്യഭാഷാ
സീരിയൽ ലോകത്ത് കാലുറപ്പിച്ചിട്ടുണ്ട്. അവരിൽ ചിലരെ വിശേഷങ്ങളിലേയ്ക്ക്,

ALSO READ

Advertisements

എന്റെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ള ഭാഗം? ; ശ്രദ്ധ നേടി ജുവൽമേരിയുടെ പുതിയ ചിത്രങ്ങൾ

നടൻ വിനു മോഹന്റെ ഭാര്യയും നടിയുമായ വിദ്യ മോഹനും ഇപ്പോൾ തമിഴ് സീരിയൽ ലോകത്ത് സജീവമാണ്. വല്ലി എന്ന തമിഴ് സീരിയലിലെ അഭിനയം നടിയ്ക്ക് വലിയ ആരാധകരെ തമിഴ് സീരിയൽ ലോകത്ത് നേടിക്കൊടുത്തു. അഭിയും നാനും എന്ന സീരിയലിലാണ് ഇപ്പോൾ നടി അഭിനയിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിയും നാനും റേറ്റിങിലും മുന്നിലാണ്.

കറുത്ത മുത്ത് എന്ന സീരിയലിലൂടെ വന്ന നടിയാണ് പ്രേമി വിശ്വനാഥ്. എന്നാൽ സീരിയലിൽ നിന്നും പ്രേമിയെ പുറത്താക്കി. തുടർന്ന് മൂന്ന് മണി, കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്നീ സീരിയലുകൾ ചെയ്തു. കറുത്ത മുത്ത് എന്ന സീരിയലിന്റെ തെലുങ്ക് റീമേക്ക് ആയ കാർത്തിക ദീപത്തിൽ അഭിനയിക്കാൻ തുടങ്ങിയതോടെ പ്രേമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇപ്പോൾ തെലുങ്ക് സീരിയൽ ലോകത്തെ മുൻനിര നായികയാണ് പ്രേമി.

ALSO READ

റിമി എത്തിയപ്പോഴാണ് ആശ്വാസമായത്, ഇപ്പോഴാണ് എല്ലാവർക്കും പഴയ എനർജ്ജി തിരിച്ചു കിട്ടിയതെന്നും ഇനി പൊടിപൂരമായിരിയ്ക്കുമെന്നും ആരാധകർ : റിമിയുടെ തിരിച്ച് വരവ് ആഘോഷമാക്കി കുട്ടിപ്പാട്ടരങ്ങ്

ബാലതാരമായി സീരിയൽ ലോകത്തേക്ക് കടന്ന നടിയാണ് നികിത രാജേഷ്. ദേവീമാഹാത്മ്യം എന്ന സീരിയലിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജാനിക്കുട്ടിയായിട്ടാണ് ഏറ്റവും ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്. എന്നാൽ തമിഴിൽ സജീവമാണ് നടി. അരുന്ധതി എന്ന സീരിയലിലൂടെ തമിഴകം കീഴടക്കി. സീരിയൽ ബംഗാളിലേക്ക് റീമേക്ക് ചെയ്തപ്പോൾ അവിടെയും ഹിറ്റ് ആയിരുന്നു.

വയനാട്ടുകാരിയായ മോനിഷ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് തമിഴ് സീരിയലുകളിലേക്ക് പോയ നടി ഇപ്പോൾ അവിടെ നമ്പർ വൺ നായികമാരിൽ ഒരാളാണ്. അരൺമനൈ കിളി എന്ന സീരിയലിലൂടെയാണ് തമിഴിലേക്ക് എത്തിയത്. നാം ഇരുവർ നമുക്ക് ഇരുവർ സീരിയലിന്റെ സീസൺ 2 യിൽ ആണ് ഇപ്പോൾ നടി അഭിനയിക്കുന്നത്.

വിവാഹത്തിന് മുൻപേ തന്നെ നിത്യ ദാസ് സിനിമയെക്കാൾ കൂടുതൽ സീരിയലിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇദയം, അക്ക, ഭൈരവി അവങ്കള്ക്ക് പ്രിയമാണവൾ പോലുള്ള സീരിയലുകൾ വൻ ഹിറ്റ് ആയിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണമായും അകന്ന നടി തമിഴ് സീരിയലുകളിൽ സജീവമായിരുന്നു. കണ്ണാന കണ്ണെ എന്ന സീരിയലാണ് ഏറ്റവും ഒടുവിലായി ചെയ്തത്.

 

Advertisement