Home Entertainment Celebrities

കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കുകയാണ് വേണ്ടത്, അത് ഒറിജിനല്‍ സത്യഭാമയല്ല, വെറും ഡമ്മി, വിവാദ വിഷയത്തില്‍ തുറന്നടിച്ച് മല്ലിക സുകുമാരന്‍

212

സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്.

Advertisements

അടുത്തിടെ വന്‍ വിവാദമായി തീര്‍ന്ന പ്രശസ്ത നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍ . ഒരു കലാകാരനെയും നിറത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കരുതെന്ന് മല്ലിക പറയുന്നു.

Also Read:അത്രത്തോളം ദുരിതങ്ങള്‍ അനുഭവിച്ചിട്ടും നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാംമത വിശ്വാസിയായതുകൊണ്ട്, ദൈവം നമ്മെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കും, എആര്‍ റഹ്‌മാന്‍ പറയുന്നു

ഒരു അഭിമുഖത്തിനിടെയായിരുന്നു മല്ലികയുടെ പ്രതികരമം. കലാമണ്ഡലം സത്യഭാമയുടെ ലേബല്‍ എടുത്തുകളയണമെന്നും കലാമണ്ഡലം സത്യഭാമ യഥാര്‍ത്ഥ സത്യഭാമയല്ലെന്നും ഒറിജിനല്‍ സത്യഭാമ ടീച്ചര്‍ മരിച്ചുപോയെന്നും ഇത് വെറും ഡ്യൂപ്ലിക്കേറ്റാണെന്നും മല്ലിക പറയുന്നു.

വെറും ഡമ്മിയാണ് ഇത്. ഒരു അധ്യാപകനായാലും അധ്യാപികയായാലും നമ്മുടെയൊക്കെ മനസ്സില്‍ ഒരു സങ്കല്‍പ്പമുണ്ടെന്നും ആരായാലും പറയുന്ന ഭാഷയ്ക്ക് ഒരു സഭ്യത ഉണ്ടായിരിക്കണമെന്നും നിറത്തിന്റെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതി നിര്‍ണയിക്കേണ്ടതെന്നും മല്ലിക ചോദിക്കുന്നു.

Also Read:അത്രത്തോളം ദുരിതങ്ങള്‍ അനുഭവിച്ചിട്ടും നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാംമത വിശ്വാസിയായതുകൊണ്ട്, ദൈവം നമ്മെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കും, എആര്‍ റഹ്‌മാന്‍ പറയുന്നു

കലാഭവന്‍ മണിയുടെ അനിയാണ് രാമകൃഷ്ണന്‍, ്അദ്ദേഹം വളരെ മനോഹരമായി നൃത്തം ചെയ്യുമെന്നും ഇത്തരത്തില്‍ അദ്ദേഹത്തെ അധിക്ഷേപിച്ച സത്യഭാമയെ കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കേണ്ടതാണെന്നും വിഷയത്തില്‍ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കാത്തതില്‍ വിഷമമുണ്ടെന്നും മല്ലിക പറയുന്നു.

Advertisement