ആദ്യമായിട്ട് ആണ് ഇത് ചെയ്യുന്നത്, അമ്മയ്ക്ക് ഇത് ഇഷ്ടമായില്ല; തന്റെ മാറ്റത്തെ കുറിച്ച് മാളവിക കൃഷ്ണദാസ്

76

യൂട്യൂബ് ചാനലിൽ സജീവമായി നിൽക്കുന്ന താരമാണ് മാളവിക കൃഷ്ണദാസ്. ഈ താരം പങ്കുവെക്കുന്ന വീഡിയോയ്ക്ക് കാഴ്ചക്കാരും ഏറെയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തന്റെ ചാനലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മാളവിക. രണ്ടാം വരവിൽ ബ്രേക്ക് എടുത്തതിനെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു മാളവിയുടെ കടന്നുവരവ്.

Advertisements

അതേസമയം ജീവിതത്തിൽ ആദ്യമായി താൻ മുടി കളർ ചെയ്തതിനെ കുറിച്ചാണ് പുതിയ വീഡിയോയിൽ താരം പറയുന്നത്. തൻറെ ഈ മാറ്റം അമ്മയ്ക്ക് അത്ര പിടിച്ചിട്ടില്ല. എന്നാൽ കുറെ കാലമായുള്ള ആഗ്രഹമായിരുന്നു ഇതെന്ന് മാളവിക പറയുന്നു, അങ്ങനെ രണ്ടും കല്പിച്ചു മുടി കളർ ചെയ്തു.

പുതിയ വീഡിയോയിൽ മുടി വെട്ടിയതും കളർ ചെയ്തതും ഒക്കെയാണ് കാണിച്ചത്. താരം തന്റെ സ്‌കൂൾ കാലം മുതൽ വളർത്താൻ തുടങ്ങിയതാണ് മുടി. പക്ഷേ ഓവർ കെയർ ഒന്നും കൊടുത്തിരുന്നില്ല. വലുതായപ്പോൾ ചെന്നൈയിലും കൊച്ചിയിലും ഒക്കെ ജീവിതശൈലി മാറിയപ്പോൾ മുടിയ്ക്ക് ഡാമേജ് വന്നു തുടങ്ങി.

മുടി കട്ട് ചെയ്തു എങ്കിലും നീളം വലുതായി കുറച്ചില്ല, അതുപോലെ ചെറിയ ഒരു കളർ മാത്രമേ മുടിക്ക് ചെയ്തിട്ടുള്ളൂ. എന്നാൽ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്നോർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു മാളവികക്ക്. എന്തായാലും പുതിയ സ്റ്റൈൽ ആരാധകർക്ക് ഇഷ്ടപ്പെട്ടു.

 

Advertisement