ഒരു തെലുങ്ക് മാധ്യമത്തില്‍ അന്ന് വന്ന ചിത്രങ്ങളാണിത് , ഇതില്‍ വൈറലാവാന്‍ മാത്രം എന്താണ് ഉള്ളത് ; സുഹാസിനി ചോദിക്കുന്നു

29

പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി . 1983ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി. പിന്നാലെ നിരവധി ചിത്രത്തിൽ നടി അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവം ആണ് ഈ താരം.

Advertisements

തന്റെ വിശേഷം എല്ലാം സോഷ്യൽ മീഡിയ വഴി സുഹാസിനി പങ്കുവെക്കാർ ഉണ്ട്. ഇപ്പോഴിതാ മണിരത്നവുമായുള്ള തന്റെ വിവാഹ ചിത്രം, ഏതോ ഒരു തെലുങ്ക് മാധ്യമത്തിൽ അന്നത്തെ കാലത്ത് ചിത്രങ്ങളാണ് സുഹാസിനി പങ്കുവച്ചിരിയ്ക്കുന്നത്.

ആരോ മൂന്ന് പേർ ആണത്രെ ഈ ചിത്രം വൈറലാവുന്നു എന്ന് പറഞ്ഞ് സുഹാസിനിയ്ക്ക് അയച്ചുകൊടുത്തത്. ഇതിൽ വൈറലാവാൻ മാത്രം എന്താണ് ഉള്ളത് എന്ന് സുഹാസിനി ചോദിയ്ക്കുന്നു.

‘ഇപ്പോൾ എനിക്ക് മനസ്സിലായി വൈറലാവുന്നതിന് പ്രത്യേകിച്ച് കാരണമോ പ്രാസമോ ഒന്നും ആവശ്യമില്ല എന്ന്. ഇതൊരു വൈറൽ പോസിറ്റീവ് ആണ്. അറിയില്ല’ എന്ന് സുഹാസിനി ഫോട്ടോയ്ക്കൊപ്പം കുറിച്ചു. ഇത് ടൈംലെസ്സ് ആയിട്ടുള്ള കാര്യമാണ്, അതുകൊണ്ട് തന്നെ വൈറലാവുന്നതിൽ അർത്ഥമുണ്ട് എന്ന് പറഞ്ഞ് കമന്റുകളും വരുന്നുണ്ട്.

Advertisement