നേരിനെ നെഞ്ചിലേറ്റിയ ജനമനസുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി; അന്‍പത് ദിവസം പൂര്‍ത്തിയാക്കി ചിത്രം

28

മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയ്യേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പില്ലാതെ സാധാരണ ചിത്രമെന്ന സംവിധായകന്റെ വാക്കുകളോടെ തിയറ്ററിലെത്തിയ ചിത്രം എന്നാൽ, പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ഓരോ ഷോയും പൂർത്തിയാക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രത്തിലൂടെ സംഭവിച്ചതെന്ന് ആരാധകർ പറയുന്നു.

Advertisements

ചിത്രം അൻപത് ദിവസങ്ങൾ പൂർത്തിയാക്കി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചത്. ‘വിജയകരമായ 50 ദിവസം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമായി നേരിന് ലഭിച്ച സ്വീകരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്’, എന്നാണ് മോഹൻലാൽ കുറിച്ചത്.

അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയ നേരിന്റെ പുതിയ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്. ‘നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നേര് ഒടിടിയിൽ റിലീസ് ചെയ്‌തെങ്കിലും ഇപ്പോഴും ചില തിയറ്ററുകളിൽ സിനിമയുടെ പ്രദർശനം തുടരുകയാണ്.

 

Advertisement