Home Entertainment Celebrities

അന്ന് ഞാൻ കാശ് വേണമെന്ന് പറഞ്ഞിട്ട് പോലുമില്ല, എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു ; ഞാൻ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് പറയും : മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് നടൻ കുഞ്ചൻ

5778

മെഗാസ്റ്റാർ മമ്മൂട്ടിയുമായിട്ടുള്ള ബന്ധത്തെ കുറിച്ചും സൗഹൃദത്തെ പറ്റിയുമൊക്കെ നടൻ കുഞ്ചനും മണിയൻപിള്ള രാജുവുമൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയെ ആദ്യം കണ്ട ദിവസം മുതൽ കല്യാണത്തിന് പൈസ വരെ തന്ന് സഹായിച്ചതിനെ പറ്റിയുമൊക്കെ പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടൻ കുഞ്ചനിപ്പോൾ. യൂട്യൂബിലെ കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് മെഗാസ്റ്റാറിന്റെ കുടുംബവുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടൻ സൂചിപ്പിച്ചത്.

ALSO READ

Advertisements

നിർമ്മാതാവ് വിളിച്ച് ആ ഹീറോയുടെ ഗുഡ് ബുക്കിൽ കേറി പറ്റണമെന്ന് പറഞ്ഞു, അയാൾ എന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത് : ആ സമയത്ത് അവിഹിത ബന്ധത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്ന ആ നടനെ കുറിച്ച് നടി ഇഷ കോപ്പികർ

‘പനമ്പള്ളി നഗറിലെ തന്റെ അയൽക്കാരനെ കുറിച്ചും അഭിമുഖത്തിൽ കുഞ്ചൻ പറഞ്ഞിരുന്നു. അവിടുന്ന് ഇപ്പോൾ അദ്ദേഹം മാറി താമസിക്കുകയാണെങ്കിലും അവിടെ ഉണ്ടായിരുന്നപ്പോഴൊക്കെ ഉത്സവമായിരുന്നു. ഞാനാണ് അവിടെ ആദ്യം വീട് വെക്കുന്നത്. പിന്നീട് മമ്മൂട്ടിയ്ക്ക് അവിടെ വീടിനെ കുറിച്ച് പറഞ്ഞത് ഞാനാണ്.

അവിടെ മമ്മൂക്കയെ കാണാനും ദുൽഖറിനെ കാണാനുമൊക്കെ ആളുകളുടെ ബഹളമാണ്. ഗെയിറ്റിന് മുന്നിൽ ആരാധകരുടെ കാറും മറ്റുമൊക്കെ ഉണ്ടാവുമായിരുന്നു. ഇപ്പോൾ അവിടെ നിശ്ചലമാണ്. ആ ഗെയിറ്റിന്റെ അടുത്ത് എത്തുമ്പോൾ എന്തൊക്കെയോ അവിടുന്ന് നഷ്ടപ്പെട്ടത് പോലെ തോന്നും. കാസർഗോഡ് നിന്നൊക്കെ ആളുകൾ ബസും വിളിച്ച് വരും. മമ്മൂക്കയുടെ വീട്ടിലെത്തുമ്പോൾ ആരുമില്ല. പിന്നെ ഇത് കുഞ്ചേട്ടന്റെ വീട് എന്ന് പറഞ്ഞ് വരും. പിന്നെ അവിടുന്ന് കുറച്ച് ഫോട്ടോസൊക്കെ എടുത്തിട്ട് പോവും.

ഇപ്പോൾ അവിടെ കുഞ്ചേട്ടന്റെ വീട് മാത്രമേ ഉള്ളു എന്നും നടൻ പറയുന്നു. അതേ സമയം മമ്മൂക്കയുമായിട്ടുള്ള ബന്ധം എന്താണെന്നും കുഞ്ചൻ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത് എന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകനാണ്. ചെറുപ്പം മുതലേയുള്ള ആ ബന്ധം ഇപ്പോഴുമുണ്ട്. അതേ സ്നേഹബഹുമാനത്തോടെയാണ് സുലു എന്നെ ഒരു സഹോദരനെ പോലൊണ് ഇപ്പോഴും കാണുന്നത്. കുഞ്ചൻ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് തമാശയായി പറയുമായിരുന്നു.

ALSO REA

ഈ കഥയ്ക്ക് ഒരു മാറ്റവും ഇല്ലല്ലോ, നന്മമരം സുമിത്രയെ ഇനി നിങ്ങൾ തന്നെ കണ്ടാൽ മതി ; സുമിത്രയുടെ നന്മമരം കളി സീരിയലിനെ ബോറാക്കുന്നുവെന്ന് ആരാധകർ

 

നല്ല അടക്കവും ഒതുക്കവുമുള്ള ആളാണ് സുൽഫത്ത്. അതുപോലെ തന്നെ മക്കളും. വളർത്ത് ഗുണം എന്ന് പറയുന്നത് ഇതാണ്. ദുൽഖറാണെങ്കിലും മകൾ സുറുമി ആണെങ്കിലും അഹങ്കാരം കാണിക്കില്ല. റോട്ടിലൂടെ പോവുമ്പോൾ കുഞ്ചൻ അങ്കിൾ എന്ന് പറഞ്ഞൊരു ഉമ്മയും തന്നിട്ടാണ് അവൾ പോവുകയുള്ളു. അത് വളർത്തിയതിന്റെ ഒരു ഗുണമാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലവർ നന്നാവും, ചിലത് നന്നാവില്ല. നമ്മുടെ മക്കൾ ആണെങ്കിലും ശരി, വളർത്തുന്നത് പോലെയെ ഇരിക്കൂ.

മമ്മൂക്കയെ ആദ്യം കാണുന്ന വിജയവാഹിനി സ്റ്റുഡിയോയിലാണ്. എന്റെ കല്യാണം ഒക്കെ അടുത്ത് വരികയാണ്. അദ്ദേഹം ഒരു കാക്കി ഡ്രസ് ഒക്കെ ഇട്ട് മറ്റേതോ സിനിമയുടെ തിരക്കിലാണ്. അന്ന് അത്ര പരിചയമില്ല. ഒരു പതിനായിരം രൂപ പോലും കൈയ്യിൽ തികച്ച് എടുക്കാനില്ലായിരുന്നു. കല്യാണത്തിന് കാശും വേണം. കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു പതിനായിരം രൂപയുമായി വന്നു. ഞാൻ കാശ് വേണമെന്ന് പറഞ്ഞിട്ട് പോലുമില്ല. എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാമെന്നാണ് അന്ന് പറഞ്ഞത്.

 

Advertisement