Home Entertainment

രാജയുടെ രാജകീയ മടങ്ങി വരവ്, ഇനി ദിവസങ്ങള്‍ മാത്രം; കണ്ണു തള്ളി സംവിധായകന്‍ !

49

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പോക്കിരിരാജ. അതിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് എറണാകുളത്ത് അവസാനിച്ചിരുന്നു.

Advertisements

രണ്ടാമത്തെ ഷെഡ്യൂള്‍ ചിത്രീകരണത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ് മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും. ഇതിനായി മമ്മൂട്ടിയെ കണ്ട് സംസാരിക്കാനും സിനിമയുടെ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വൈശാഖ് മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ ‘യാത്ര’യുടെ സെറ്റിലെത്തി.

എന്നാല്‍, 8000ത്തിലധികം ആളുകള്‍ക്ക് നടുവിലുള്ള മമ്മൂക്കയെ ആണ് വൈശാഖ് കണ്ടത്. ഇതിന്റെ ഫോട്ടോയും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്.

ഏതായാലും ഇരുവരും ചര്‍ച്ച നടത്തുകയും അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സൂചനയുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്‌ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2010 ല്‍ തിയറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജ രണ്ടാം വരവിനൊരുമ്ബോള്‍ ആരാധകര്‍ ആവേശത്തിലാകുമെന്നു തീര്‍ച്ച.

Advertisement