മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം കൂടിയാണ്. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.

സിനിമാജിവിതത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളില്‍ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.
Also Read: ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു, അദ്ദേഹം പറഞ്ഞതിങ്ങനെ, മനസ്സുതുറന്ന് ഭീമന്‍ രഘു
എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. പിന്നീട് മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. ഇതിന് ശേഷം കൈ നിറയെ അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇന്ന് മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ട് സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം ഇന്നും.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. പുതുമുഖ സംവിധായകര്‍ക്ക് താന്‍ അവസരം കൊടുക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും തങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഇവരൊക്കെ തന്റെയടുത്ത് വന്ന് കഥ പറയുന്നതെന്നും മമ്മൂട്ടി പറയുന്നു.
ശരിക്കും പറഞ്ഞാല്‍ അവരാണ് തങ്ങള്‍ക്ക് അവസരം തരുന്നത്. സിനിമയില്‍ മമ്മൂട്ടി വേണമെന്ന് തീരുമാനിക്കുന്നത് അവരാണെന്നും മമ്മൂട്ടി പറയുന്നു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ റോബിയെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്.
ഒരു കഠിനാധ്വാനിയാണ് റോബി. ഷൂട്ടിന്റെ സമയത്ത് ഭക്ഷണം പോലും കവിച്ചിരുന്നോയെന്ന് സംശയമാണെന്നും പുതിയ നിയമത്തിന്റെയും ഗ്രേറ്റ് ഫാദറിന്റെയും ഛായാഗ്രഹണം നിര്‍വഹിച്ചത് റോബിയാണെന്നും മമ്മൂട്ടി പറയുന്നു.









