ഞാനൊരു സാധരണ വീട്ടമ്മ, ഇനി സിനിമയിലേക്കില്ല, ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് സംയുക്ത വര്‍മ്മ, താരം പറഞ്ഞതിങ്ങനെ

287

മലയാള സിനിയില്‍ വളരെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. ഒരു കാലത്ത് മലയാള സിനിമയില്‍ മുന്‍നിര നായികയായി നിന്ന സംയുക്ത കേവലം നാല് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു എന്നുള്ള കാര്യങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

Advertisements

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളള്‍ എന്ന സിനിമയിലൂടെ ആയിരുന്നു സംയുകതാ വര്‍മ്മ സിനിമയില്‍ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നടി 2 വട്ടം ഈ നേട്ടം കൈവരിച്ചിരുന്നു.

Also Read: ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു, അദ്ദേഹം പറഞ്ഞതിങ്ങനെ, മനസ്സുതുറന്ന് ഭീമന്‍ രഘു

2002ലാണ് താരം അഭിനയം അവസാനിപ്പിക്കുന്നത്. ദിലീപ് നായകനായി എത്തിയ കുബേരനിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇതിന് ശേഷം കുടുംബജീവിതം നയിക്കുകയാണ് താരം. മൂന്ന് വര്‍ഷം മാത്രം സിനിമാലോകത്ത് നിന്ന സംയുക്തയെ ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ ഇഷ്ടമാണെങ്കില്‍ അവരുടെ ജനപ്രിയത ആലോചിക്കാവുന്നതേ ഉള്ളൂ. മഞ്ജു വാര്യര്‍ വന്നത് പോലെ മടങ്ങി വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വര്‍മ.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് സംയുക്തയുടെ ഒരു പഴയകാല പ്രസംഗം. ഇനിയൊരിക്കലും സിനിമാലോകത്തേക്ക് ഇല്ലെ എന്ന ആരാധകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇന്ന് താനൊരു സാധരാണ വീട്ടമ്മയാണെന്നും ഏറെ സന്തോഷവതിയാണെന്നും സംയുക്ത പറയുന്നു.

Also Read: ഞാനൊരു നല്ല അച്ഛനാണെന്നാണ് മക്കള്‍ പറയുന്നത്, ഇതിനപ്പുറം വലിയ സന്തോഷം മറ്റെന്തുണ്ടെന്ന് സാജന്‍ സൂര്യ, വൈറലായി പുതിയ പോസ്റ്റ്

ഫങ്ഷനുകളിലൊന്നും അങ്ങനെ താന്‍ പോകാറില്ല. ആളുകള്‍ ഇത്രയും കാലം കഴിഞ്ഞിട്ടും തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുവെന്നും അതൊരു ഭാഗ്യമായി കാണുന്നുവെന്നും സംയുക്ത പറയുന്നു. യോഗ മാസ്റ്റര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെ ക്ഷണം സ്വീകരിച്ച് യാഗഭൂമിയില്‍ എത്തിയപ്പോഴായിരുന്നു സംയുക്ത ഇക്കാര്യം പറഞ്ഞത്.

Advertisement