ഞാനൊരു നല്ല അച്ഛനാണെന്നാണ് മക്കള്‍ പറയുന്നത്, ഇതിനപ്പുറം വലിയ സന്തോഷം മറ്റെന്തുണ്ടെന്ന് സാജന്‍ സൂര്യ, വൈറലായി പുതിയ പോസ്റ്റ്

234

മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് സാജന്‍ സൂര്യ. ഒത്തിരി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സാജന്‍ സൂര്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ജയസൂര്യയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമാണ് സാജന്‍.

Advertisements

ഒരു നടന്‍ മാത്രമല്ല, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്‍ ഡി ക്ലാര്‍ക്കു കൂടിയാണ് സാജന്‍ സൂര്യ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സാജന് അഭിനയത്തോട് വലിയ ഇഷ്ടമാണ്. സീരിയലുകള്‍ മാത്രമല്ല, സിനിമയിലും ടെലിവിഷന്‍ ഷോകളിലും സാജന്‍ മുഖം കാണിച്ചിട്ടുണ്ട്.

Also Read: സന്തോഷത്തില്‍ മതിമറന്ന് വാനമ്പാടിയിലെ അനുമോള്‍, തേടിയെത്തിയ ഭാഗ്യത്തെ കുറിച്ച് ഗൗരി പറയുന്നത് കേട്ടോ, ഞെട്ടി ആരാധകര്‍

തിരുവനന്തപുരത്താണ് താരം താമസിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമായി ചെറിയ കുടുംബമാണ് സാജന്റേത്. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ് സാജന്‍ ഇന്ന്. ഇപ്പോഴിതാ സാജന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ജന്മദിനത്തില്‍ മകള്‍ മീനു എഴുതിയ മനോഹരമായ കത്താണ് നടന്‍ ആരാധകര്‍ക്ക് കാണിച്ചുകൊടുത്തത്. മക്കള്‍ നല്ല അച്ഛനാണ് താനെന്ന് പറയുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്താണുള്ളത് എന്ന് കുറിച്ചുകൊണ്ടായിരുന്നു മകളെഴുതിയ കത്ത് സാജന്‍ പങ്കുവെച്ചത്.

Also Read:‘ആളുകൾ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്നൊക്കെ പറയുന്നത് കൊണ്ടാണോ? ആളുകൾ എന്തിനാണ് എന്നെ പേടിക്കുന്നത് എന്ന് അറിയില്ല’: മമ്മൂട്ടി

‘ പപ്പാ ഹാപ്പി ബര്‍ത്ത് ഡെ, ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്നിടത്തോളം അച്ഛനെ ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു നക്ഷത്രത്തെ പോലെ തിളങ്ങുക, ആര്‍ക്ക് വേണ്ടിയും കാത്ത് നില്‍ക്കരുത്’, എന്നായിരുന്നു മീനു ബര്‍ത്ത് ഡെ കാര്‍ഡില്‍ കുറിച്ചത്. സാജന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തിയത്.

Advertisement