ആ ക്ലൈമാക്സ് കിടിലന്‍, ലാലിനേ കഴിയൂ: മമ്മൂട്ടി ഒടിയനെ കണ്ടു, മരണമാസ് തന്നെയെന്ന് മെഗാതാരം!

18

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഈ മാസം 14നാണ് റിലീസിനെത്തുക.

Advertisements

ഒടിയന്റെ വരവിനായി കാത്തിരിക്കുന്നവരില്‍ മമ്മൂട്ടിയുമുണ്ട്. ഒടിയനില്‍ മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം ഉണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ മമ്മൂട്ടി ആരാധകരും ചിത്രം ഏറ്റെടുക്കുമെന്ന് ഉറപ്പ്.

മോഹന്‍ലാലിന്റെ ഒടിയാവതാരം മലയാളത്തിലെ ഇതുവരെ ഉള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ഡബ്ബിംഗിനെത്തിയപ്പോള്‍ മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗം കാണുകയും അതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായകനോട് പങ്ക് വെയ്ക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

‘ഇത് ലാലിനെ കൊണ്ട് മാത്രമേ പറ്റൂ’ എന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ വാക്കുകള്‍. ഏറെ ചര്‍ച്ചയായ ഒടിയന്റെ ക്ലൈമാക്‌സ് തന്നെയാണ് മമ്മൂട്ടിയും കണ്ടത്.

ക്ലൈമാക്‌സിലെ ഇരുട്ടിലെ ഫൈറ്റ് രംഗമാണ് മമ്മൂട്ടി കണ്ടതെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഫൈറ്റ് രംഗം മമ്മൂട്ടിക്ക് ഇഷ്ടമായെന്നും അമ്ബരന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Advertisement