മലയാള സിനിമയെ ചൂട് പിടിപ്പിച്ച് ബോക്‌സ് ഓഫീസ് കീഴടക്കി താരരാജാക്കൻമാർ

20

മലയാള സിനിമയ്ക്കു ഉന്മേഷം നൽകിയ സീസൺ ആണ് ഈ മധ്യവേലവധിക്കാലവും വിഷുക്കാലവും എന്ന് നിസംശയം പറയാം.

അടുത്തകാലത്തായി അൽപം തണുത്ത രീതിയിൽ പോയ മലയാള സിനിമയെ ചൂട് പിടിപ്പിച്ചത് മലയാള സിനിമയുടെ താര സൂര്യന്മാരായ മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്.

Advertisements

മോഹൻലാൽ നായകനായ ലൂസിഫർ, മമ്മൂട്ടി നായകനായ മധുര രാജ എന്നീ ചിത്രങ്ങൾ ആണ് പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ചത്.

ഇതിൽ ആദ്യം എത്തിയത് മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ്. മാർച്ച് 28 നു ആണ് ലൂസിഫർ റിലീസ് ചെയ്തത്.

ആദ്യ പന്ത്രണ്ടു ദിനം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി നൂറു കോടി രൂപ നേടിയ ലൂസിഫർ പതിനെട്ടു ദിവസം കൊണ്ട് നേടിയത് 115 കോടി രൂപക്കും മുകളിൽ.

കേരളത്തിൽ നിന്ന് മാത്രം പതിനെട്ടു ദിവസം കൊണ്ട് അന്പത്തിയാറു കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയ ലൂസിഫർ കുതിക്കുന്നത് 150 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷൻ എന്ന ചരിത്രത്തിലേക്കാണ്.

മലയാള സിനിമയുടെ എല്ലാ മാർക്കറ്റിലും ലൂസിഫർ ഇൻഡസ്ട്രി ഹിറ്റായി മാറി കഴിഞ്ഞു.

കേരളത്തിൽ 75 കോടി നേടിയ ബാഹുബലി 2 , 86 കോടി നേടിയ പുലി മുരുകൻ എന്നിവയാണ് ലൂസിഫറിന് മുന്നിൽ ഉള്ളത്.

ഗൾഫിലും, അമേരിക്കയിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലുമെല്ലാം മലയാള സിനിമ സ്വപ്നം പോലും കാണാത്ത നേട്ടമാണ് ലൂസിഫർ കൈ വരിച്ചത്.

ഏപ്രിൽ 12 നു ആണ് മമ്മൂട്ടിയുടെ മധുര രാജ റിലീസ് ചെയ്തത്. ഈ ചിത്രം ആദ്യ നാലു ദിനം കൊണ്ട് മുപ്പത്തിരണ്ട് കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയെന്നു ചിത്രത്തിന്റെ ഒഫീഷ്യൽ പേജ് വഴി അണിയറ പ്രവർത്തകർ അറിയിച്ചു.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടം സ്വന്തമാക്കാൻ ഉള്ള കുതിപ്പിലാണ് വൈശാഖ് ഒരുക്കിയ ഈ മാസ്സ് ചിത്രം.

കേരളത്തിൽ ആദ്യ നാലു ദിവസം അനേകം എക്‌സ്ട്രാ ഷോകൾ ആണ് ഈ ചിത്രം കളിച്ചതു.

Advertisement