ഇത് ശെരിക്കും സര്‍പ്രൈസ്; നരന്റെ കുഞ്ഞിന്റെ പിറന്നാളിന് വന്നത് മലയാളത്തിലെ ആ സൂപ്പര്‍ താരം മാത്രം

96

നിരവധി സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് നരൻ. ഈ താരത്തിന് ആരാധകർ ഏറെയാണ്. പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ താൻ വീണ്ടും അച്ഛനാവാൻ പോകുന്ന സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു നരൻ. നിമിഷനേരം കൊണ്ടാണ് ഇത് വൈറൽ ആയത്. 

2022 നവംബർ 24ന് നരേനും മഞ്ജു ഹരിദാസിനും മകൻ പിറന്നു, പതിനാലാം വയസ്സിൽ തൻമയ് ചേച്ചിയായി. ഓംകാർ എന്നാണ് കുഞ്ഞിന് പേരിട്ടത് .

Advertisements

കുഞ്ഞ് ജനിച്ച ശേഷം സോഷ്യൽ മീഡിയയിലും സജീവം ആയി നരൻ. ഇപ്പോൾ മകന്റെ ഒന്നാം പിറന്നാളിനെ കുറിച്ചാണ് താരം പറയുന്നത്. കുഞ്ഞിൻറെ ഒന്നാം പിറന്നാൾ വലിയ ആഘോഷം ഒന്നുമില്ലാതെയാണ് ഇത്തവണ ആഘോഷിച്ചത്. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടി പിറന്നാൾ ദിനത്തിൽ ഇവരുടെ വീട്ടിലെത്തി.

ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി നരേന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയത്.

മമ്മൂട്ടി പിറന്നാൾ ആഘോഷത്തിന് വന്ന സന്തോഷം നരേൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുഞ്ഞിനെ എടുത്ത് മമ്മൂക്ക നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. ഓംകാറിന്റെ ഒന്നാം പിറന്നാൾ പ്രിയപ്പെട്ട മമ്മൂക്കയുടെയും ഞങ്ങളുടെ മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ അനുഗ്രഹീതമായി എന്നാണ് നരേൻ പറഞ്ഞത് .

 

 

Advertisement