അജു വർഗീസിനേയും വിനീതിനേയും പോലെയല്ല ധ്യാൻ! പറ്റിച്ചുള്ള പ്രമോഷന് കിട്ടില്ല;കനത്തിൽ തന്നെ നോബിളിനെ കൈകാര്യം ചെയ്ത് ധ്യാൻ ശ്രീനിവാസൻ! വൈറൽ

136

ആൽഫ്രഡ് കുര്യൻ ജോസഫ് കോറൈറ്ററും സംവിധായകനുമാകുന്ന പുതിയ ചിത്രമാണ് ഫിലിപ്‌സ്. നടൻ മുകേഷിന്റെ അഭിനയ ജീവിതത്തിലെ മുന്നൂറാമത് ചിത്രം കൂടിയായ ഫിലിപ്‌സിന്റെ റിലീസ് ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രത്തിൽ മുകേഷിനൊപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. മൂന്നു മക്കളുമൊത്ത് ബാംഗളൂരിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പിന്റെ ജീവിതത്തിൽ ഒരു അപ്രതീക്ഷിത സംഭവം നടക്കുകയും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പ്രമേയം.

Advertisements

ഈ സിനിമയുടെ പ്രമോഷനാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പതിവുരീതിയിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു ടെക്‌നികാണ് ഇത്തവണ പ്രമോഷന് വേണ്ടി ഇവർ സ്വീകരിച്ചിരിക്കുന്നത്.

ALSO READ- ഒടുവിൽ പ്രേക്ഷകരോടും സംസാരിച്ച് കല്യാണി! മൗനരാഗത്തിലെ കല്യാണിക്ക് ശബ്ദംകിട്ടിയതോടെ കലപില സംസാരിച്ച് ഐശ്വര്യ; സന്തോഷം പങ്കിട്ട് ആരാധകരും

ഈ സിനിമയുടെ ആദ്യ പ്രൊമോഷൻ വീഡിയോയിൽ സിനിമയിൽ അഭിനയിച്ചിട്ടുള്ള നോബിൾ പ്രമോഷന് വേണ്ടി വിനീത് ശ്രീനിവാസനെ സമീപിക്കുന്നതാണ് കാണുന്നത്. രണ്ടാമത്തെ വീഡിയോയിൽ അജു വർഗീസും ഏറ്റവും ഒടുവിലെത്തിയ പ്രൊമോഷൻ വീഡിയോയിൽ നോബിളിനൊപ്പം ധ്യാൻ ശ്രീനിവാസനുമാണ് എത്തുന്നത്.

ആദ്യത്തെ പ്രമോഷൻ വീഡിയോയിൽ തന്റെ ഫ്ളാറ്റിലേക്ക് വരുന്ന നോബിളിനെ താൻ സിനിമ പ്രൊമോഷൻ ചെയ്യുകയില്ലെന്ന് പറഞ്ഞ് ഇറക്കിവിടാൻ ശ്രമിക്കുന്നതാണ് ഉള്ളത്. ഒപ്പം തന്റെ ഒരു ടീഷർട്ട് കാണാത്ത കാര്യവും വിനീത് പറയുന്നുണ്ട്.

ഉടനെ ഒരു ടീ ഷർട്ട് നൽകി ആരാധകർക്കൊപ്പമെന്ന വ്യാജേനെ എല്ലാവരേയും നിരത്തി നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വിനീതിന് നൽകിയത് ആ ടീമിലുള്ളവരെല്ലാം ധരിച്ചതുപോലുള്ള മഞ്ഞയിൽ പി (P)എന്നെഴുതിയ ടീഷർട്ടാണ്. ആരാധകർക്കിടയിൽ വിനീതിനെ കൂടെ നിർത്തി നോബിൾ ഫോട്ടോയെടുക്കുകയാണ്.

ALSO READ- പ്രേംനസീർ സമ്മാനിച്ച വീട് ബന്ധുക്കളുടെ കൈയ്യിൽ; അർഹതപ്പെട്ട സ്വത്ത് നൽകാതെ കൈയ്യൊഴിഞ്ഞ് മകനും; ഫലോമിനയുടെ പങ്കാളി സണ്ണി ഗാന്ധി ഭവനിൽ

ഫോട്ടോക്ക് പോസ് ചെയ്യുന്ന മറ്റുള്ളവരുടെ ടീഷർട്ടിൽ പ്രിന്റ് ചെയ്തിരിക്കുന്ന സ്പെല്ലിങ്ങുകൾ (PHILIPS) കൂടിയാകുമ്പോൾ ആ ഫോട്ടോ സിനിമക്ക് പ്രൊമോഷനാവുകയാണ്. ‘വേറെ വഴിയില്ല അളിയാ’ എന്ന ക്യാപ്ഷൻ കൊടുത്താണ് ഈ വീഡിയോ നോബിൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

വിനീതിനെ പറ്റിച്ച് അങ്ങനെ പ്രമോഷൻ ഒപ്പിച്ച നോബിൾ അടുത്തതായി
അജു വർഗീസിനെയാണ് സമീപിച്ചത്. ആരാധകരും അജുവിനെ വെച്ച് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ട് കമന്റുകൾ ചെയ്തിരുന്നു. പിന്നാലെയാണ് അജു വർഗീസിനൊപ്പമുള്ള പ്രൊമോഷൻ വീഡിയോ വന്നത്.

വീട്ടിൽ ചെന്ന് വിളിക്കുന്ന അജു വർഗീസ് നോബിളിനെ കാണാൻ പോലും കൂട്ടാക്കുന്നില്ലെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. വിനീതിനെ പറ്റിച്ചത് പോലെ, തന്നെ പറ്റിക്കാൻ കഴിയില്ലെന്ന് പറയുന്ന അജുവിനെയും ഇത്തരത്തിൽ പറ്റിച്ചു കൊണ്ടാണ് പ്രൊമോഷന് വേണ്ടിയുള്ള ഫോട്ടോ നോബിൾ ഒപ്പിക്കുന്നുണ്ട്.

മതിലിന് മറുവശത്ത് അജുവിനെ നിർത്തി അജുവിന്റെ ആരാധകനാണെന്ന് പറഞ്ഞ് വരുന്നയാൾക്ക് വേണ്ടി നോബിൾ ഫോട്ടോ ക്യാപ്ചർ ചെയ്യുകയാണ്. ആരാധകനാണെന്ന് പറഞ്ഞ് വന്ന ആൾ നോബിൾ പറഞ്ഞുവിട്ട ആളാണെന്ന് മാത്രമല്ല, ആ ഫോട്ടോയെടുക്കുമ്പോൾ മതിലിനിപ്പുറം ഫിലിപ്പ്സ് സിനിമയുടെ പോസ്റ്റർ അതേ ഓർഡറില് തന്നെ വെച്ചുമാണ് അജുവിനെ നോബിൾ പ്രമോഷന്റെ പങ്കാളിയാക്കിയത്.

ഇപ്പോൾ പുറത്തെത്തിയ മൂന്നാമത്തെ പ്രൊമോഷൻ വീഡിയോയിൽ വന്നത് ധ്യാൻ ശ്രീനിവാസനാണ്. എന്നാൽ അതിൽ പ്രൊമോഷൻ വീഡിയോ ചെയ്യാൻ സഹായം ചോദിച്ചെത്തിയ നോബിളിനോട് ഉടനെതന്നെ സമ്മതം പറഞ്ഞ് ധ്യാൻ കാരവാനിലേക്ക് കയറ്റി വാതിലടയ്ക്കുന്നതാണ് കാണിക്കുന്നത്.

പിന്നെ കേൾക്കുന്നത് കാരവാനിലുള്ളിലെ ഇടി ശബ്ദമാണ്. ഇവരെയെല്ലാം പെരുമാറി പുറത്തെത്തിയ ധ്യാൻ സിനിമയുടെ റിലീസ് ചില സാങ്കേതിക കാരണങ്ങളാൽ നീട്ടി വെയ്ക്കുകയാണ് എന്ന് അറിയിക്കുകയുമാണ്.

Advertisement