ഒടുവിൽ പ്രേക്ഷകരോടും സംസാരിച്ച് കല്യാണി! മൗനരാഗത്തിലെ കല്യാണിക്ക് ശബ്ദംകിട്ടിയതോടെ കലപില സംസാരിച്ച് ഐശ്വര്യ; സന്തോഷം പങ്കിട്ട് ആരാധകരും

127

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ ആണ് മൗനരാഗം. മിനിസ്‌ക്രീൻ പ്രേക്ഷകരായ എല്ലാവർക്കും പ്രിയപ്പെട്ട ഈ പരമ്പര ജൈത്രയാത്ര തുടരുകയാണ്.

ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മ ഒഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.

Advertisements

കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. കിരൺ എന്ന നായക കഥാപാത്രത്തെയാണ് സീരിയലിൽ നലീഫ് ജിയ അവതരിപ്പിക്കുന്നത്. മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് ഇന്ന് കാണുന്ന തരത്തിൽ ആരാധകരെ സമ്പാദിച്ചത്. ഇപ്പോഴിതാ ശത്രുകക്കുളടെ പല തരത്തിലുള്ള ഉ പ ദ്ര വങ്ങളിലും തളരാതെ കല്യാണിയും കിരണും ജീവിതത്തിൽ സന്തോഷത്തിന്റെ വഴികളിലേക്ക് എത്തിയിരിക്കുകയാണ്.

ALSO READ- പ്രേംനസീർ സമ്മാനിച്ച വീട് ബന്ധുക്കളുടെ കൈയ്യിൽ; അർഹതപ്പെട്ട സ്വത്ത് നൽകാതെ കൈയ്യൊഴിഞ്ഞ് മകനും; ഫലോമിനയുടെ പങ്കാളി സണ്ണി ഗാന്ധി ഭവനിൽ

കല്യാണിക്ക് കുഞ്ഞുപിറന്ന സന്തോഷത്തിന് പിന്നാലെ ഇതാ ശബ്ദവും ലഭിച്ചിരിക്കുകയാണ്. സ്‌ക്രീനിൽ ഊമയായി എത്തുന്നതിനാൽ തന്നെ കല്യാണിയായി എത്തുന്ന ഐശ്വര്യ പൊതുവേദികളുലുംസംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആദ്യമായി ലൈവിൽ എത്തിയിരിക്കുകയാണ് ഐശ്വര്യയും നലീഫും.

ഈ പരമ്പരയിൽ കല്യാണിക്ക് കുഞ്ഞ് ജനിച്ച ശേഷമാണ് സംസാരിക്കണമെന്ന ആഗ്രഹം വർധിക്കുന്നത്. ഒടുവിൽ ഒപ്പറേഷനിലൂടെ ശബ്ദം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് കല്യാണിയുടെ ശബ്ദം ആദ്യമായി പ്രേക്ഷകരും കേട്ടത്. തുടർന്നാണ് ആരാധകരോട് സംസാരിക്കാൻ ഐശ്വര്യ എത്തിയതും.
ALSO READ- ‘കെട്ടിപ്പിടിക്കുന്ന സീൻ ചെയ്യുമ്പോൾ എന്നെക്കാൾ ചമ്മലായിരുന്നു നവ്യ ചേച്ചിക്ക്; 25 റീടേക്ക് എടുത്തത് തുറന്ന് പറഞ്ഞ് നടൻ ജോർജ് കോര

കല്യാണി സംസാരിക്കുന്ന എപ്പിസോഡ് എല്ലാവരും കാണണമെന്നും നലീഫ് ലൈവിൽ ഓർമിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് സന്തോഷം അറിയിക്കുന്നത്. പൊതുപരിപാടികളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആംഗ്യഭാഷയിൽ സംസാരിക്കുന്നത് തുടർന്നതോടെ ഈ കുട്ടി ഊമയാണോ എന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും ചോദിച്ചത്. ഇതുവരെ എങ്ങും സംസാരിച്ച് കണ്ടിട്ടില്ലെന്നും ആരാധകർ പറഞ്ഞിരുന്നു.

ഈ സീരിയലിന്റെ സസ്‌പെൻസ് പൊളിയ്ക്കാതിരിക്കാൻ വേണ്ടിയാണ് ഐശ്വര്യ ഓഫ് സ്‌ക്രീനിലും ഊമയായി എത്തിയിരുന്നത്.

Advertisement