പ്രേംനസീർ സമ്മാനിച്ച വീട് ബന്ധുക്കളുടെ കൈയ്യിൽ; അർഹതപ്പെട്ട സ്വത്ത് നൽകാതെ കൈയ്യൊഴിഞ്ഞ് മകനും; ഫലോമിനയുടെ പങ്കാളി സണ്ണി ഗാന്ധി ഭവനിൽ

37155

മലയാളത്തിൽ അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുള്ള എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ് ഫിലോമിന. ശക്തമായ കഥാപാത്രങ്ങളിലൂടെയും സരസമായ കഥാപാത്രങ്ങളിലൂടെയും ഫിലോമിന സിനിമാ ലോകത്തെ വിസ്മയിപ്പിച്ചു. ആനപ്പാറ അച്ചമ്മ പോലെയുള്ള ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശക്തിയുള്ള മറഅറൊരു നടിയുണ്ടോ എന്ന് തന്നെ സംശയമാണ്.

അതേസമയം, തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരയിൽ 1926 ലാണ് ഫിലോമിനയുടെ ജനനം. 1964 മുതൽ 2003 വരെ മലയാള സിനിമാലോകത്ത് സജീവമായിരുന്നു ഫിലോമിന. പള്ളികളിൽ കൊയർ പാടിയിരുന്ന ഫിലോമിന, അച്ഛൻ ദേവസ്യയുടെ മരണത്തോടെ നാടകങ്ങളിൽ പാട്ടുപാടാനായി പോയിത്തുടങ്ങിയതോടെയാണ് കലാലോകത്ത് സജീവമായത്.

Advertisements

ഒരു വരുമാന മാർഗ്ഗമെന്ന നിലയിലായിരുന്നു പിന്നീട് രംഗപ്രവേശം. പാട്ട് ഉപേക്ഷിച്ച് അങ്ങനെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങുകയുമായിരുന്നു. സിനിമയിൽ അവസാന കാലത്തും സജീവമായിരുന്നു ഫിലോമിന. കിട്ടുന്ന വേഷങ്ങളെല്ലാം മനോഹരമാക്കി.

ALSO READ- ‘കെട്ടിപ്പിടിക്കുന്ന സീൻ ചെയ്യുമ്പോൾ എന്നെക്കാൾ ചമ്മലായിരുന്നു നവ്യ ചേച്ചിക്ക്; 25 റീടേക്ക് എടുത്തത് തുറന്ന് പറഞ്ഞ് നടൻ ജോർജ് കോര

ഇതിനിടെ, 2006 ൽ ചെന്നൈയിലുള്ള കെ.കെ.നഗർ നശപ്പാക്കത്ത് മകൻ ജോസഫിന്റെ വീട്ടിലായിരുന്നു ഫിലോമിനയുടെ അന്ത്യം. മരണശേഷം ഫിലോമിനയുടെ കുടുംബത്തെ കുറിച്ച് വലിയ വാർത്തകളൊന്നും വരാറില്ല. ഇപ്പോഴിതാ ഫിലോമിനയുടെ പങ്കാളി സണ്ണി ഗാന്ധിഭവനിൽ ആണ് എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

മരണത്തിനു മുൻപ് തന്നെ തന്റെ സ്വത്തിന്റെ ഭാഗം സണ്ണിക്ക് കൊടുക്കണമെന്ന് ഫിലോമിന എഴുതിവച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അതൊന്നും ലഭിച്ചില്ലെന്നാണ് പരാതി. ഒപ്പം ഒരു തരത്തിലുള്ള അവകാശങ്ങളും മകനോടോ കുടുംബത്തിനോടോ ചോദിയ്ക്കാൻ അദ്ദേഹം മുതിർന്നില്ല.

ഫിലോമിനയുടെ മരണത്തോടെ സണ്ണി അനാഥനാവുകയായിരുന്നു. പ്രേംനസീറിന്റെ സന്തത സഹചാരിയായിരുന്ന സണ്ണിക്ക്, പ്രേം നസീറിന്റെ സിനിമകളുടെ സംപ്രേക്ഷണ അവകാശം ചാനലുകൾക്ക് വാങ്ങി നൽകുമ്പോൾ അവിടെ നിന്നും ലഭിച്ചിരുന്ന കമ്മീഷൻ മാത്രമായിരുന്നു വരുമാനം. നാട്ടിൽ പ്രേംനസീർ വാങ്ങി നൽകിയ ഒരു വീടും സ്ഥലവും അദ്ദേഹത്തിനുണ്ടെങ്കിലും അത് അനുജത്തിയുടെ കൈവശവുമാണ്.

ആ വീട്ടിലേക്ക് വല്ലപ്പോഴും കയറിച്ചെല്ലുന്ന അതിഥി മാത്രമാണ് സണ്ണി. ആ വീടിന്റെ പേരിലോ സ്ഥലത്തിന്റെ പേരിലോ അനിയത്തിയോടും അവകാശം ചോദിച്ചിട്ടുമില്ല. പോക്കറ്റിൽ പണമില്ലാത്ത അവസ്ഥ വന്നതോടെ മകനും കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാം ഭാരമാണ് എന്ന് മനസിലാക്കിയപ്പോഴാണ് അടുത്ത സുഹൃത്തായ സംവിധായകൻ ശരത്ചന്ദ്രൻ അദ്ദേഹത്തെ ഗാന്ധിഭവനിലേക്ക് എത്തിച്ചത്.

ALSO READ- ‘ വിമർശനം കേൾക്കുന്ന ആദ്യത്തെ സെലിബ്രിറ്റി ഞാനല്ല’; നയൻതാരയ്ക്ക് പിന്നാലെ പഴി കോട്ടതോടെ വിശദീകരിച്ച് ദീപിക പദുക്കോൺ

ഈ ഗാന്ധിഭവനിൽ തന്നെയാണ് പഴയ സുഹൃത്തുക്കളായ സിനിമാപ്രവർത്തകരായ ടി പി മാധവനും ചന്ദ്രമോഹനനും ഉള്‌ലത്. ഒപ്പം 1300 ൽ അധികം അഗതികളും കൂട്ടുണ്ട്. ഇവർക്കൊപ്പം ശിഷ്ടജീവിതം ജീവിക്കാൻ സണ്ണി തീരുമാനിച്ചിരിക്കുകയായിരുന്നു.

ഫിേലാമിനയുടെ പങ്കാളി സണ്ണി ഗാന്ധിഭവനിൽ ഉണ്ട് എന്നും അദ്ദേഹം തനിയെ അവിടെ എത്തിച്ചേർന്നത് ആണെന്നും ഗാന്ധി ഭവൻ അധികൃതർ പറഞ്ഞതായാണ് മാധ്യമറിപ്പോർട്ടുകൾ. 82 വയസ്സുകാരനായ സണ്ണി ഫിലോമിനയുടെ മരണംവരെ അവരോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇരുവരും നിയമപരമായി വിവാഹിതരല്ല എന്നാണ് വിവരം. ഇരുവർക്കും ഒരു മകനുണ്ട്. മകനും കുടുംബവും ചെന്നൈയിലാണ് താമസം.

2006ലായിരുന്നു അസുഖങ്ങളെ തുടർന്ന് ഫിലോമിന മ ര ണപ്പെട്ടത്. മ രി ക്കുന്നതിന് മുൻപ് രണ്ടു മാസം അബോധാവസ്ഥയിലായിരുന്നു ഫിലോമിന. മസ്തിഷ്‌കാഘാതത്തെ തുടർന്ന് 2005 നവംബർ 23നാണ് ഫിലോമിനയെ കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് ചികിത്സ ഫലിക്കാത്തതിനെ തുടർന്ന് അതീവഗുരുതരാവസ്ഥയിലായ ഫിലോമിനയെ നവംബർ 29ന് വീട്ടിൽ തിരിച്ചുകൊണ്ടുവരികയായിരുന്നു. കടുത്ത പ്രമേഹ രോഗി കൂടിയായിരുന്ന ഫിലോമിന 2006 ജനുവരി രണ്ടിന് മകന്റെ വീട്ടിൽ വച്ച് മ ര ണ പ്പെട്ടു.

ഫിലോമിനയുടെ ഭർത്താവും തീയറ്റർ ആർട്ടിസ്റ്റുമായ ആന്റണി അവർ മ രി ക്കുന്നതിന് 41 വർഷം മുമ്പാണ് മ ര ണപ്പെട്ടത്. പിന്നീടാണ് ഫിലോമിനയുടെ ജീവിതത്തിലേക്ക് സണ്ണി എത്തിയത്.

Advertisement