Home kerala

നാലാം വയസിൽ അമ്മയെ നഷ്ടമായി, 20 വർഷം അന്തിയുറങ്ങിയത് കടകളിൽ; ഒടുവിൽ സൂര്യയ്ക്ക് തണലൊരുക്കിയത് കെബി ഗണേഷ് കുമാർ

210

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാർ. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവർത്തനത്തിലും തിളങ്ങി നിൽക്കുന്ന ഗണേഷ് കുമാർ മിക്കപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്.പത്തനാപുരത്തെ എംഎൽഎ ആണ് ഗണേഷ് കുമാർ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ആരാധകരുള്ള താരമായ കെബി ഗണേഷ് കുമാർ ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മന്ത്രിസഭയിലേക്ക് എത്തുകയാണ്. സാമൂഹ്യപ്രവർത്തനത്തിലും മുൻനിരയിലുള്ള ഗണേഷ് കുമാർ ഇപ്പോഴിതാ കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥിയായ സൂര്യയ്ക്ക് വീട് വച്ച് നൽകിയാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

സൂര്യയുടെ കുട്ടിക്കാലം തൊട്ടേ തീരാദുരിതങ്ങളാണ് കൂട്ടായുള്ളത്. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു ഈ പെൺകുട്ടിയുടേത്. നാലാം വയസിൽ അമ്മ മരിച്ചുപോയ സൂര്യയെ പിന്നീട് അച്ഛനും ഉപേക്ഷിച്ചു പോയി.

Advertisements

ഇതോടെ അമ്മാമ്മയോടൊപ്പം ആയിരുന്നു സൂര്യയുടെ താമസം. അന്തിയുറങ്ങാൻ വീടില്ലാതെ 20 വർഷത്തോളം കടകളിൽ ആയിരുന്നു ഈ പെൺകുട്ടി ജീവിച്ചിരുന്നത്. പെൺകുട്ടി ആയതിന്റെ പേരിൽ വാടക വീടുപോലും ആരും നൽകാൻ തയ്യാറായില്ല.

തുടർന്ന് 5 മാസങ്ങൾക്ക് മുമ്പാണ് സൂര്യ ഗണേഷ് കുമാറിന്റെ വീട്ടിലെത്തി തന്റെ ഇപ്പോഴത്തെ ദുരവസ്ഥ പങ്കിട്ടത്.ഇതുകേക്ക് സൂര്യയെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച ഗണേഷ് കുമാർ പ്രവാസിയായ ജോസ് എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നല്ല മനസ് കാണുകയും അവരുടെ സഹായത്തോടെ സൂര്യയ്ക്കും തലചായ്ക്കാൻ ഒരു വീട് സമ്മാനിക്കുകയുമായിരുന്നു.

ജോസ് ഒന്നേ മുക്കാൽ ഏക്കർ സ്ഥലം വാങ്ങി അവിടെ അർഹതപ്പെട്ട പാവപ്പെട്ടവർക്കായി ഒരുങ്ങിയ 5 വീടുകളിൽ ഒരു വീടാണ് ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് സൂര്യയ്ക്ക് ലഭിച്ചത്.

ALSO READ- ദ മജിഷ്യന്‍ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹന്‍ലാലിനെ ആണ് ; അരവിന്ദ് സ്വാമി

സൂര്യയുടെ കഷ്ടപ്പാട് അറിഞ്ഞ ഗണേഷ്‌കുമാർ സൂര്യയെക്കുറിച്ച് പ്രവാസിയായ ജോസിനെ സമീപിക്കുകയായിരുന്നു. നേരത്തെ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ സൂര്യയ്ക്ക് ഗണേഷ് കുമാർ സമ്മാനം നൽകിയിരുന്നു. അതേ ആളുടെ കൈകളിൽ നിന്നും തന്നെ സ്വപ്നത്തിന്റെ താക്കോൽ വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷം എന്നാണ് സൂര്യ പറയുന്നത്.

നന്നായി പഠിച്ച് ജോലി വാങ്ങി മുത്തശ്ശിയെ നോക്കണം എന്നാണ് സൂര്യയോട് പറയാൻ ഉള്ളതെന്നാണ് ഗണേഷ് കുമാർ പറയുന്നത്ു. അമ്മൂമ്മയുടെയും സൂര്യയുടെയും പേരിൽ വീടും സ്ഥലവും രജിസ്റ്റർ ചെയ്തതിന്റെ രേഖകളും സൂര്യയ്ക്ക് ഗണേഷ് കുമാർ കൈമാറി.

തുടർന്ന് സൂര്യയെ കുറിച്ച് ഗണേഷ് കുമാർ പറയുന്നത് ഇങ്ങനെ, ‘സൂര്യമോളുടെ അമ്മ ക്യാൻസർ വന്നു മരിച്ചു, അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. അമ്മൂമ്മയും വല്യമ്മയും കൂടിയാണ് വളർത്തിയത്. നാലര വയസുമുതൽ കഷ്ടപ്പെട്ട് പഠിച്ച് ഇപ്പോൾ ബികോമിന് പഠിക്കുവാണ്. സൂര്യ ഭാഗ്യമുള്ള കുട്ടിയാണ്, ഈ 20 ആം വയസിൽ ദൈവം അവളെ കണ്ടിരിക്കുകയാണ്.’

ALSO READ- ലുക്ക് ലുക്കേയ് ; വീണ്ടും വേറിട്ട ലുക്കില്‍ ലക്ഷ്മി നക്ഷത്ര

‘നാലര വയസുമുതൽ ഒരു പെൺകുഞ്ഞ് അനുഭവിക്കാത്ത എല്ലാ ദുരിതങ്ങളും അവൾ അനുഭവിച്ചു കഴിഞ്ഞു, ഇനി അവൾക്ക് ഒരു വിഷമവും ഉണ്ടാകില്ല. ഈ വീട്ടിൽ അവൾക്ക് എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.’- എന്നാണ് ഗണേഷ് കുമർ പറയുന്നത്.

ഒന്നുമില്ലാതെ ജീവിച്ച കുട്ടിയാണ് അവൾ അതുകൊണ്ട് ഇനി എല്ലാം ഉള്ളവൾ ആയി ജീവിക്കുവാൻ വേണ്ടിയാണ് അങ്ങിനെ ചെയ്തത് എന്നും ഗണേഷ് കുമാറും ഭാര്യയും പറയുകയാണ്.

Advertisement