ദ മജിഷ്യന്‍ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹന്‍ലാലിനെ ആണ് ; അരവിന്ദ് സ്വാമി

96

സിനിമ നേര് തന്നെയാണ് ഇപ്പോൾ ചർച്ച. ചിത്രം കണ്ട് നിരവധി പേരാണ് അഭിനന്ദിച്ചത്. സിനിമയുടെ വിജയത്തിളക്കത്തിലാണ് നടൻ മോഹൻലാലും. ഇതിലെ ലാലിന്റെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെ.

Advertisements

അതേസമയം സാധാരണക്കാർ മാത്രമല്ല വിവിധ ഭാഷയിലെ താരങ്ങളും മോഹൻലാലിന്റെ ആരാധകരുമാണ്.

ഇപ്പോഴിതാ അരവിന്ദ് സ്വാമി മോഹൻലാൽ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്. മുമ്പൊരിക്കൽ അരവിന്ദ് സ്വാമി സംസാരിച്ചതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നത്. ദ മജിഷ്യൻ എന്ന പുസ്തകം അവതാരക എടുത്ത ശേഷം ഈ ടൈറ്റിൽ ആർക്കാണ് ചേരുക എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ പേര് ആണ് നടൻ പറഞ്ഞത്.

also read
ലുക്ക് ലുക്കേയ് ; വീണ്ടും വേറിട്ട ലുക്കില്‍ ലക്ഷ്മി നക്ഷത്ര
അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിയ ആരാധകനാണ് താൻ എന്ന് അരവിന്ദ് സ്വാമി പറഞ്ഞു. ഒരു നടനെന്ന നിലയിൽ ചില രംഗങ്ങളിൽ അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന വിധം ഒരു മാജിക് കഴിവുള്ളത് പോലെയാണ്, ഒഴുക്കുണ്ടാകും എന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി. ദ മജിഷ്യൻ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയിൽ തോന്നിയത് മോഹൻലാലിനെ ആണ് എന്ന് അരവിന്ദ് സ്വാമി കൂട്ടിച്ചേർത്തു.

അതേസമയം സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം ആണ് നേര്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ കണ്ട് നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്.

 

Advertisement