‘കെട്ടിപ്പിടിക്കുന്ന സീൻ ചെയ്യുമ്പോൾ എന്നെക്കാൾ ചമ്മലായിരുന്നു നവ്യ ചേച്ചിക്ക്; 25 റീടേക്ക് എടുത്തത് തുറന്ന് പറഞ്ഞ് നടൻ ജോർജ് കോര

661

അൽഫോൺസ് പുത്രനൊരുക്കിയ പ്രേമം എന്ന ചിത്രത്തിൽ ജോർജായി എത്തി പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയ നടനാണ് ജോർജ് കോര. ഇന്ന് മലയാള സിനിമയിലെ വളർന്നുവരുന്ന നടനാണ് ജോർജ്. അതേസമയം നടൻ മാത്രമല്ല, ഒരു മികച്ച സംവിധായകനുമാണ് അദ്ദേഹം.

അടുത്തിടെ പുറത്തിറങ്ങിയ തോൽവി എന്ന ചിത്രം സംവിധാനം ചെയ്തത് ജോർജായിരുന്നു. ഷറഫുദ്ദീനായിരുന്നു ചിത്രത്തിലെ നായകൻ. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലാണ് ജോർജ് അഭിനയിച്ചത്. ജാനകി ജാനേ എന്ന നവ്യ നായർ ചിത്രത്തിലും ജോർജ് അഭിനയിച്ചിരുന്നു.

Advertisements

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നവ്യ നായർ. അന്ന് നവ്യ ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറിനിന്ന നവ്യ പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ചുവന്നു.

ALSO READ- ‘ വിമർശനം കേൾക്കുന്ന ആദ്യത്തെ സെലിബ്രിറ്റി ഞാനല്ല’; നയൻതാരയ്ക്ക് പിന്നാലെ പഴി കോട്ടതോടെ വിശദീകരിച്ച് ദീപിക പദുക്കോൺ

എങ്കിലും പഴയതുപോലെ സജീവമായി എന്ന് പറയാൻ കഴിയില്ല. ഇന്ന് ഡാൻസിൽ ആണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. റിയാലിറ്റി ഷോ ജഡ്ജ് ആയി ഇപ്പോഴും തുടരുന്നു നവ്യ. സിനിമാ ലോകത്തേക്കുള്ള തിരിച്ചുവരവിൽ ഏറ്റവും ഒടുവിൽ നവ്യ ചെയ്ത സിനിമ ജാനകി ജാനേ ആയിരുന്നു. കുട്ടിക്കാലം തൊട്ടേ ഇരുട്ടിനെ പേടിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് സിനിമയിലുള്ളത്.

ഈ ചിത്രത്തിൽ വഴിത്തിരിവാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗമാണ്, ഭർത്താവിനൊപ്പം ഒരു വിവാഹ പാർട്ടിയ്ക്ക് പോയ ജാനകി, കരണ്ട് പോയപ്പോൾ ഭയന്ന് വിറച്ച് ഭർത്താവാണ് എന്ന് കരുതി ഒരു ചെറുപ്പക്കാരനായ രാഷ്ട്രീയക്കാരനെ കെട്ടിപ്പിടിക്കുന്നത്. കരണ്ട് വന്നപ്പോൾ കാണുന്നത് ജാനകിയും രാഷ്ട്രീയക്കാരനും കെട്ടിപ്പിടിച്ചു നിൽക്കുന്നതാണ്. അത് വലിയ വാർത്തയാകുന്നതും, അതിന്റെ പേരിൽ ജാനകിക്ക് നാട് വിടേണ്ടി വരുന്നതൊക്കെയാണ് സിനിമയിലുള്ളത്.

സിനിമയിൽ നവ്യ ഭയന്ന് കെട്ടിപ്പിടിക്കുന്ന രംഗത്ത് അഭിനയിച്ചത് നടൻ ജോർജ്ജ് കോരയാണ്. ആ സീൻ ചെയ്യുമ്പോൾ എന്നെക്കാൾ ചമ്മലായിരുന്നു നവ്യ ചേച്ചിക്ക് എന്ന് ജോർജ്ജ് പറയുകയാണ്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്, കെട്ടിപ്പിടിക്കുന്ന രംഗമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ, എങ്ങനെ ചെയ്യും, അയ്യോ നവ്യ ചേച്ചിയെയോ എന്നൊക്കെയുള്ള ടെൻഷനിലായിരുന്നു താനെന്ന് താരം പറയുന്നത്. അങ്ങനെ ടെൻഷൻ അടിച്ച് നിൽക്കുമ്പോഴാണ് നവ്യ വിളിക്കുന്നു എന്ന് എന്നോട് വന്ന് പറഞ്ഞത് അടുത്ത് പോയി, ‘ഹലോ നവ്യ ചേച്ചീ’ എന്ന് വിളിച്ചതും, ചേച്ചിയോ എന്ന് ചോദിച്ച് സംസാരിക്കാൻ തുടങ്ങുകയായിരുന്നു.

അന്ന് ആ സംസാരത്തിൽ നിന്ന് തനിക്ക് മനസ്സിലായി തന്നെക്കാൾ ചമ്മലിലാണ് നവ്യ ചേച്ചി ഇരിക്കുന്നത് എന്ന്. സംസാരിച്ച് കംഫർട്ട് ആക്കാൻ വേണ്ടിയാണ് വിളിപ്പിച്ചത് എന്നും മനസ്സിലായി. ഒരര മണിക്കൂറോളം നവ്യ ചേച്ചി തന്നോട് കത്തിയടിച്ചു. അതിന് ശേഷമാണ് ആ ഷോട്ട് എടുക്കാനായി പോയതെന്നും ജോർജ് പറയുന്നു.

കൂടാതെ, തനിക്ക് ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഉള്ള നവ്യ ചേച്ചിയുടെ ആ ക്വാളിറ്റി ഇഷ്ടപ്പെട്ടെന്നും ജോർജ് കോര പറയുന്നു. നിങ്ങളൊക്കെ ഇപ്പോൾ വന്നവരല്ലേ എന്ന തരത്തിലുള്ള ഒരു അറ്റിറ്റിയൂഡും ചേച്ചിക്ക് ഉണ്ടായിരുന്നില്ല. ഒരു കോ ആക്ടറിനെ കംഫർട്ടബിളാക്കി അഭിനയിക്കുക എന്ന ക്വാളിറ്റിയെല്ലാം കണ്ട് തന്നെ പഠിക്കണം. എന്തായാലും ആ ടേക്ക് 25 റീ ടേക്ക് പോയതുകൊണ്ട് പിന്നെ തങ്ങൾക്ക് കംഫർട്ട് ആയിരുന്നെന്നും ജോർജ്ജ് കോര പറയുകയാണ്.

Advertisement