ചികിത്സയ്ക്കായി ശ്രീലങ്കയിലേക്ക് പോയി, അവിടെ വച്ചാണ് മരണം സംഭവിച്ചത്; ഭവതാരിണിയ്ക്ക് കാന്‍സര്‍ ആയിരുന്നു എന്ന് കസിന്‍

161

കഴിഞ്ഞ ദിവസം ആയിരുന്നു സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണി അന്തരിച്ചു എന്ന വാർത്ത പുറത്തുവന്നത്. ഈ മരണ വാർത്ത ശരിക്കും ഒരു ഷോക്കിങ് ആയിരുന്നു. ഭവതാരിണി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്. ഒരു മാസം മുമ്പാണ് കാൻസർ ആണെന്ന് ഭാവതരണിയും തിരിച്ചറിഞ്ഞത് . എന്നാൽ അപ്പോഴേക്കും കാൻസറിന്റെ അവസാന സ്റ്റേജിൽ ആയിരുന്നു ഗായിക. അതുകൊണ്ട് തന്നെ രക്ഷിക്കാൻ കഴിഞ്ഞില്ല.

Advertisements

ഇപ്പോഴിതാ നടിയും ഗായികയും ഭാവതരണിയുടെ കസിനും ആയ ആർ കരുണ വിലാസിനി തമിഴ് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് കാൻസർ അവസാന ഘട്ടത്തിലാണ് തിരിച്ചറിഞ്ഞത് എന്ന് വെളിപ്പെടുത്തി.

2020ൽ തന്നെ തന്നെ വയറ് വേദന കാരണം ഡോക്ടറെ കണ്ടിരുന്നു. സ്റ്റോൺ ആണ് എന്ന് പറഞ്ഞു. പിന്നീട് വിശദമായ പരിശോധനകൾ ഒന്നും അതിന്റെ പേരിൽ നടത്തിയിരുന്നില്ല. ഇടയ്ക്ക് വയറ് വേദന വന്നാലും, അത് സ്റ്റോണിന്റേതാണ് എന്ന് പറഞ്ഞ് അവഗണിച്ചു.

അവസാനമായി കണ്ട സമയത്ത് പോലും ഭാവതരണി നന്നായി മെലിഞ്ഞിരുന്നുവത്രെ. എന്തുപറ്റി, ശരീരം വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ എന്ന് ചോദിച്ചപ്പോൾ, ‘ഞാൻ ഡയറ്റിലാണ്’ എന്നായിരുന്നുവത്രെ പ്രതികരണം. കഴിഞ്ഞ മാസമാണ് ലിവർ കാൻസർ ആണ് എന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അവസാന സ്റ്റേജിലേക്ക് എത്തിയിരുന്നു. ഇനിയൊന്നും ചെയ്യാൻ പറ്റില്ല, മെഡിസിന് അവരുടെ ജീവൻ കുറച്ചു നാളുകൾ കൂടെ നീട്ടിക്കൊണ്ടു പോകാൻ സാധിയ്ക്കും എന്നായിരുന്നുവത്രെ ഡോക്ടറുടെ പ്രതികരണം. വെള്ളത്തിൻറെ അംശം ശരീരത്തിൽ തീരെ ഉണ്ടായിരുന്നില്ലത്രെ.

തുടർന്ന് ആയുവേദ ചികിത്സയ്ക്കായി ശ്രീലങ്കയിലേക്ക് പോയപ്പോൾ, അവിടെ
വച്ചാണ് മരണം സംഭവിച്ചത് കരുണ വിലാസിനി പറഞ്ഞു.

Advertisement