മോഹന്‍ലാല്‍ സൂര്യക്ക് ഒപ്പമെങ്കില്‍ മമ്മൂട്ടി വിജയിയിക്ക് ഒപ്പം: അറ്റ്ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ മമ്മൂട്ടി ഡോണ്‍

26

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ സൂര്യ നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇതാ മറ്റൊരു റിപ്പോര്‍ട്ട് കൂടി തമിഴകത്ത് നിന്നും എത്തുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്ത് ഇത്തരം പ്രൊജക്ടുകളുടെ ഭാഗമാകുകയാണ്. ഇളയദളപതി വിജയ് ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ഒരുങ്ങുന്നു എന്ന് സൂചനയുണ്ട്. അറ്റ്ലീ സംവിധാനം ചെയ്യുന്ന വിജയിയുടെ അടുത്ത ചിത്രത്തിലായിരിക്കും മമ്മൂട്ടി ശക്തമായ ഒരു ഡോണിന്റെ വേഷത്തിലെത്തുക എന്നറിയുന്നു.

Advertisements

മുമ്പ് രജനികാന്തിനൊപ്പം ദളപതി എന്ന വമ്പന്‍ ഹിറ്റിന്റെ ഭാഗമായിട്ടുള്ള മമ്മൂട്ടി അത്തരമൊരു പ്രൊജക്ടാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അറ്റ്ലീ വിജയ് പ്രൊജക്ട് തന്റെ കൊമേഴ്‌സ്യല്‍ മൂല്യം തമിഴ്‌നാട്ടില്‍ ഉയര്‍ത്താന്‍ പറ്റിയ സിനിമയാണെന്ന ബോധ്യം മമ്മൂട്ടിക്കുണ്ട്.

150 കോടിയിലധികം ബജറ്റ് വരുന്ന സിനിമയില്‍ മമ്മൂട്ടിക്ക് മാസ് ഡയലോഗുകളുണ്ടാവുമെന്നും വിജയിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. അതേ കമയം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സൂര്യ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Advertisement