കലിപ്പ് തീരാതെ മമ്മൂട്ടി ആരാധകര്‍; പാര്‍വ്വതിയ്ക്ക് ഇപ്പോള്‍ യുട്യൂബിലും ആക്രമണം; ‘മൈ സ്റ്റോറി’യ്ക്ക് 4 കെ ലൈക്ക്, 40 കെ ഡിസ്ലൈക്ക്

18

മമ്മൂട്ടി സിനമ കസബയ്ക്ക് എതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഉണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നാലെ യുട്യൂബിലും പാര്‍വ്വതിയ്ക്ക് നേരെ ആക്രമണം. പാര്‍വ്വതിയും പൃഥ്വിരാജും നായികാ നായകന്മാരായി എത്തുന്ന ‘മൈ സ്റ്റോറി’ സിനിമയുടെ മേക്കിംഗ് വീഡിയോക്ക് നേരെയാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോക്കെതിരെ വന്‍ ഡിസ്ലൈക്ക് ക്യാമ്പയിന്‍ ആണ് നടക്കുന്നത്. കസബ വിവാദത്തില്‍ തുടങ്ങിയ പാര്‍വ്വതിയ്ക്ക് ഇപ്പോള്‍ അനങ്ങിയാലും തിരിഞ്ഞാലും പൊങ്കാലയാണ് മലയാളികള്‍ സമ്മാനിക്കുന്നത്.

Advertisements

‘മൈ സ്റ്റോറി’ മേക്കിംഗ് വീഡിയോയ്ക്ക് നാല് K ലൈക്ക് പിന്നിടുമ്പോള്‍ 40K ഡിസ്ലൈക്കാണ് പിന്നിടുന്നത്. യൂട്യൂബിലെ വീഡിയോക്ക് അടിയില്‍ നടി പാര്‍വതിക്കെതിരെ തെറിവിളികളും വിമര്‍ശനങ്ങളും നടത്തുന്നുണ്ട്. ഇതിനുമുമ്പ് പേളിയും ജെപിയും പാടി അഭിനയിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന പാട്ടിനാണ് യുട്യൂബില്‍ കൂടതല്‍ ഡിസ്ലൈക്ക് ലഭിച്ചിട്ടുള്ളത്. മേക്കിങ് വീഡിയോ പൃഥിരാജും എഫ്ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനടിയിലും മോശം പരാമര്‍ശമാണ് പാര്‍വതിക്ക് നേരെയുള്ളത്.

നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍.

Advertisement