Home Entertainment Celebrities

എന്താ ഇങ്ങളെ ഉദ്ദേശം; വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കിടിലന്‍ ലുക്കില്‍ മെഗാസ്റ്റാര്‍

198

എപ്പോഴും ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ള നടനാണ് മമ്മൂട്ടി. താരത്തിന്റെ ഗ്ലാമറിനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. പ്രായം കൂടുന്തോറും ലുക്ക് കൂടുന്ന നടന്‍ കൂടിയാണ് മമ്മൂട്ടി. താരത്തിന്റെ ലുക്ക് കണ്ട് നടന്റെ ഭക്ഷണ രീതി പോലും ആരാധകര്‍ അന്വേഷിച്ചു പോയിട്ടുണ്ട്.

Advertisements

ഇന്നും അഭിനയരംഗത്ത് സജീവമായ മമ്മൂട്ടിയുടെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. എയര്‍പോര്‍ട്ടില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ഫോട്ടോയിലും നടന്റെ കൂളിംഗ് ഗ്ലാസും ഷര്‍ട്ടും തന്നെയാണ് ചര്‍ച്ചാവിഷയം ആയത്. മാത്രമല്ല ഹെയര്‍ സ്‌റ്റൈല്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് മമ്മൂട്ടി.

കണ്ണൂര്‍ സ്‌ക്വാഡ് ദുബായ് പ്രമോഷന്‍ കഴിഞ്ഞുവരുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. രമേഷ് പിഷാരടിയും ആന്റോ ജോസഫുമെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്.

also read
തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചു; സന്തോഷം പങ്കുവെച്ച് നടി ഖുശ്ബു

അതേസമയം 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ല്‍ അധികം സിനിമകളുടെ ഭാഗമായി. രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തി.

നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തിയ്യേറ്ററുകളില്‍ വന്‍വിജയമായി തീര്‍ന്നിരിക്കുകയാണ് ചിത്രം. നിറഞ്ഞ പ്രേക്ഷകരുമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

 

 

Advertisement