ആ ആക്ഷൻ രംഗം ചെയ്യുന്നത് റിസ്‌ക് ആണ്, പരുക്ക് പറ്റാം; പക്ഷേ ജീവിതം തന്നെ ഒരു റിസ്‌ക് അല്ലേ? ചിരിച്ചുതള്ളി മമ്മൂട്ടി, പിന്നീട് നടന്നത്

4

മെഗാസ്റ്റാർ മമ്മൂട്ടിക്ക് വലിയ ആക്ഷൻ സിനിമകൾ ചെയ്യാൻ ആവേശമാണ്. അത്തരം സിനിമകളിൽ അസാധാരണമായ പ്രകടനങ്ങൾ കൊണ്ട് മെഗാസ്റ്റാർ വിസ്മയിപ്പിക്കാറുമുണ്ട്.

മധുരരാജയുടെ ക്ലൈമാക്‌സ് തന്നെ ഉദാഹരണം. ആ പ്രകടനം അടുത്തകാലത്തൊന്നും മറക്കാനാവില്ല.

Advertisements

മാമാങ്കം എന്ന സിനിമയാണ് മമ്മൂട്ടിയുടെ ഉടൻ പ്രദർശനത്തിന് തയ്യാറാകുന്ന ആക്ഷൻ ചിത്രം. അതിൽ കൂടുതലും യുദ്ധരംഗങ്ങളാണ്.

മമ്മൂട്ടിയുടെ കളരിപ്പയറ്റ് രംഗങ്ങൾ ത്രസിപ്പിക്കുന്നതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഈ ചിത്രത്തിൽ കളരിപ്പയറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം രംഗങ്ങൾ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ളതാണ്.

പരുക്ക് പറ്റാൻ സാധ്യതയേറെയുണ്ട്. റിസ്‌കുണ്ട്, പക്ഷേ അങ്ങനെ ആലോചിച്ചാൽ ജീവിതം തന്നെ വലിയ റിസ്‌കല്ലേ?

ഇങ്ങനെ ചിരിച്ച് ലഘുവാക്കിക്കളയും മാമാങ്കത്തിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചാൽ.

ചരിത്ര സിനിമയാണ് മാമാങ്കം. ആ അർത്ഥത്തിൽ നമ്മുടെ ചരിത്രത്തിനും പുതിയ തലമുറയ്ക്കുമിടയിലുള്ള ഒരു പാലമായി മാമാങ്കം മാറും.

ഒരു അഭിനേതാവിൻറെ ധർമ്മമാണ് ഇത്തരം സിനിമകളിൽ അഭിനയിക്കുക എന്നുള്ളതെന്നും മമ്മൂട്ടി വിശ്വസിക്കുന്നു.

Advertisement