Home Entertainment

മമ്മൂട്ടിയെ അവഹേളിച്ച ആ സംവിധായകന്‍ പിന്നെ മമ്മൂക്കയുടെ ഡേറ്റിനായി മാസങ്ങള്‍ ക്യൂ നിന്നു

47

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ അവഹേളിച്ച ഒരുകാലത്തെ പ്രമുഖ സംവിധായകന്‍ പിന്നിട് അദ്ദേഹത്തിന്റെ ഡേറ്റിനായ മാസങ്ങള്‍ ക്യൂ നില്‍ക്കേണ്ടിവന്നു.

Advertisements

തന്റെ തുടക്കകാലത്ത് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ‘ സ്‌ഫോടനം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സുകുമാരാനെ നായകനാക്കി വിജയാമുവീസ് നിര്‍മ്മിച്ച സ്‌ഫോടനത്തിന്റെ സംവിധായകന്‍ 80കളുടെ ഹിറ്റ്മേക്കര്‍ പിജി വിശ്വംഭരനായിരുന്നു.

പ്രേം നസീര്‍, ജയന്‍, കമല്‍ഹാസന്‍, സോമന്‍ തുടങ്ങിയവരെയെല്ലാം വെച്ച് സിനിമയെടുത്ത പ്രതാപിയായ സംവിധായകനായിരുന്നു അന പിജിവിശ്വംഭരന്‍. സ്‌ഫോടനത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ മമ്മൂട്ടി തുടക്കകാരനാണ്.ചിത്രത്തില്‍ മധുവും സുകുമാരനും ജയില്‍ ചാടുന്ന ഒരു രംഗമുണ്ട് . അവര്‍ക്ക് അപകടം പറ്റാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെവിരിച്ചിട്ടുണ്ട്.

മധുവിനും സുകുമാരനും പിറകേ അതേ മതിലില്‍ നിന്നും താഴേക്ക് ചാടേണ്ടത് മമ്മൂട്ടിയാണ്. പക്ഷേ, മമ്മൂട്ടി ചാടുമ്പോള്‍ അപകടം വരാതിരിക്കാന്‍ ഒരു കരുതലുമെടുക്കാന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. ഇത് , കണ്ടപ്പോള്‍ നായിക നടി ഷീല പിജി വിശ്വംഭരനോട് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു . ”അയാളും മനുഷ്യനല്ലേ ? പുതിയ നടനായതുകൊണ്ടാണോ നിങ്ങള്‍ ബെഡ് ഇട്ട് കൊടുക്കാത്തത് ?

അപ്പോള്‍ പിജിവിശ്വംഭരന്‍ ഷീലയോടു പറഞ്ഞു. ”ഇവന്മാരൊക്കെ കണക്കാ ചേച്ചി… പുതിയവര്‍ക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെപോകും. അത്രയേയുള്ളൂ അവരുടെ സിനിമാ ആയുസ്സ്”. പക്ഷേ, കാലം വിശ്വംഭരന് മറുപടി കൊടുത്തത് മമ്മൂട്ടിയെ മലയാളത്തിന്റെ മഹാ നടനാക്കി പര്‍വ്വതീകരിച്ചു കൊണ്ടായിരുന്നു.

1989ല്‍ തന്റെ ‘കാര്‍ണിവല്‍’ എന്ന ചിത്രത്തിനു വേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ 8മാസത്തോളമായിരുന്നു പിജി വിശ്വംഭരന്‍ ക്യൂവില്‍ നിന്നത് എന്നതാണ് സത്യം.

Advertisement