Home Entertainment Celebrities

ഇക്കയ്ക്ക് ആരാധകരെ ഞെട്ടിച്ച് മതിയായില്ലേ, കിടിലന്‍ ലുക്കില്‍ സിങ്കപ്പൂരില്‍ ചുറ്റിക്കറങ്ങി താരം, ചുള്ളനെന്ന് ആരാധകര്‍

74

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. മലയാള സിനിമയിലെ താരരാജാവ് എന്ന വിശേഷണത്തിന് അര്‍ഹനായ അദ്ദേഹം വര്‍ഷങ്ങളോളമായി മലയാള സിനിമയില്‍ സജീവമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി.

Advertisements

അമ്പത് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. ഇതിനോടകം അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്ന് തന്നെ പറയാം. ല്ലൊം തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്നെയാണ്.

Also Read:ഒരു മാറ്റവും ഇല്ല, 22 കാരിയുടെ അമ്മയാണെന്ന് കണ്ടാല്‍ പറയുമോ? ; വൈറലായി ചിപ്പിയുടെ ഫോട്ടോ

അഭിനയ മികവ് കൊണ്ട് മാത്രമല്ല, ഫാഷനിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് താരം. വയസ് അറുപത് കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സൗന്ദര്യബോധവും ഫാഷന്‍ സെന്‍സും ആരാധകരെയൊന്നടങ്കം ദിനംപ്രതി അത്ഭുതപ്പെടുത്തുകയാണ്.

തന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകളിലൂടെ താരം ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്. സിംഗപ്പൂരില്‍ നിന്നുള്ള ചിത്രമാണിത്. സ്റ്റൈലന്‍ പാന്റും ഷര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്.

Also Read:ഇവര്‍ ഇത്രയും അടുത്ത സുഹൃത്തുക്കള്‍ ആണോ; കുഞ്ഞാറ്റയും മീനാക്ഷിയും ഒന്നിച്ചപ്പോള്‍ താരപുത്രികളുടെ ഫോട്ടോ

കൂളിംഗ് ഗ്ലാസും, ഒരു ക്യാപും ധരിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്താണ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement