ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന നല്ല മനസ്സ്, മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സന്തോഷനിമിഷത്തില്‍ പങ്കുചേര്‍ന്ന് മമ്മൂക്ക, വീഡിയോ വൈറല്‍

48

മലയാള സിനിമയിലെ താരാരാജാവാണ് മമ്മൂക്ക. ഇതിനോടകം ഒത്തിരി സിനിമകള്‍ അഭിനയിച്ച് ഹിറ്റാക്കിയ മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍വിജയമാണ് നേടിയത്. ഈ ലിസ്റ്റില്‍ അതിഥി വേഷത്തില്‍ എത്തിയ ഓസ്ലറും ഉള്‍പ്പെടുന്നുണ്ട്.

Advertisements

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. ഒരു സൂപ്പര്‍ താരം എന്നതിലുപരിയായി നല്ലൊരു വ്യക്തി കൂടിയാണ് മമ്മൂക്ക. തനിക്ക് എത്ര തിരക്കാണെങ്കിലും വീട്ടിലെ വിശേഷങ്ങള്‍ക്ക് തന്റെ പ്രിയപ്പെട്ടവരുടെ വീട്ടിലെത്തി മമ്മൂക്ക നേരിട്ട് ആശംസകള്‍ അറിയിക്കാറുണ്ട്.

Also Read:എട്ട് വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെ; വീണ്ടും ഓര്‍മ്മകള്‍ പുതുക്കി നടി ഖുഷ്ബു

അത്തരത്തിലൊരു കാര്യത്തിന് ആരാധകരുടെ കൈയ്യടി നേടുകയാണ് മമ്മൂക്കയിപ്പോള്‍. തന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സലാം അരൂക്കുറ്റിയുടെ വീട്ടില്‍ അതിഥിയായി എത്തിയിരിക്കുകയാണ് താരം. തന്റെ സ്റ്റാഫായ സലാമിന്റെ ഹൗസ് വാമിങ്ങിനാണ് മമ്മൂക്ക എത്തിയത്.

തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ചിട്ടായിരുന്നു മമ്മൂക്ക പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. മമ്മൂക്കയെ പരിപാടിയില്‍ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം വരുമോ എന്ന സംശയത്തിലായിരുന്നു സലാം. എന്നാല്‍ സലാമിനെ ഉള്‍പ്പെടെ ഞെട്ടിച്ചുകൊണ്ട് മമ്മൂക്ക എത്തി.

Also Read:വീട്ടുകാരെ സമ്മതിക്കണം, കെട്ടഴിച്ച് വിട്ടേക്കുവാണ്, ഒരു നാണവുമില്ലാത്ത ജന്മം, മീനാക്ഷിയുടെ മോഡേണ്‍ ലുക്കിന് രൂക്ഷവിമര്‍ശനം

വീട് നേരിട്ട് കണ്ട മമ്മൂക്ക സലാമിന്റെ ബന്ധുക്കളോടെല്ലാം കുശലാന്വേഷമം നടത്തി ഏറെ നേരം അവിടെ ചെലവഴിച്ച ശേഷമായിരുന്നു മടങ്ങിയത്. ഇതിന്റെ വീഡിയോ സലാം തന്നെയാണ് പങ്കുവെച്ചത്. മമ്മൂക്ക ഞങ്ങളുടെ വീട്ടിലെത്തി എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.

Advertisement