ബോക്‌സ് ഓഫീസില്‍ കത്തിക്കയറി കണ്ണൂര്‍ സ്‌ക്വാഡ് , വിദേശത്ത് നിന്നും സെല്‍ഫി ചിത്രം പങ്കുവെച്ച് മമ്മൂട്ടി

208

സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പലപ്പോഴും നടന്‍ മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്നും അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണ് ഈ താരത്തിന്. ഇതിനോടകം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കിലും സിനിമയുടെ കാര്യത്തില്‍ മമ്മൂക്കയ്ക്ക് ഒരു മടുപ്പും വന്നിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കുകളില്‍ നിന്നും അത് വ്യക്തമാണ്.

Advertisements

തന്റെ സിനിമാജീവിതത്തിനിടെ നിരവധി പോലീസ് കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രതീക്ഷിച്ചതിനു മുകളിലാണ് സിനിമ വിജയം നേടിയത്. ചിത്രത്തില്‍ ‘ജോര്‍ജ് മാര്‍ട്ടിന്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തില്‍ ഈ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റായി മാറി.

also read
അത് വലിയ ഭാഗ്യമായി കരുതുന്നു, ഞാന്‍ ശരിക്കും ത്രില്ലിലാണ് ; ജീവിതത്തിലെ വലിയ ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ച് കുട്ടിത്താരം
അതേസമയം സിനിമ പ്രദര്‍ശനം തുടരുമ്പോള്‍, ദുബായില്‍ അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി. ഇവിടെ നിന്നുമുള്ള ഫോട്ടോകളും താരം പങ്കിട്ടു. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും വിദേശ സിനിമാ വിതരണക്കാരനുമായ സമദ് ആണ് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്. ഫ്‌ലോറല്‍ പ്രിന്റഡ് ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയില്‍ കാണാം.

അതേസമയം സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് ബോക്‌സ് ഓഫീസില്‍ കത്തിക്കയറുകയാണ്. ആദ്യദിനം 2.40 കോടിയുമായി കേരള ബോക്‌സ് ഓഫീസ് തുടങ്ങിയ ചിത്രം കഴിഞ്ഞ ദിവസം വരെ നേടിയത് 27.42 കോടിയാണ്. ആഗോളതലത്തില്‍ 60 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Advertisement