സില്‍ക്ക് സ്മിത കാരണം പലരും ആ മമ്മൂട്ടി ചിത്രം കണ്ടില്ല: സംവിധായകന്‍

38

മമ്മൂട്ടി എന്ന മഹാനടന്റെ ക്ലാസ്സ് സിനിമകളിൽ ഒന്നാണ് അഥർവ്വം .മമ്മൂട്ടി പ്രധാനകഥാപാത്രമായി ചാരുഹാസൻ, തിലകൻ, പാർവതി,ഗണേഷ് കുമാർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

എൺപതുകളുടെ അവസാനത്തിൽ മലയാളത്തിൽ ഉണ്ടായ മികച്ച മമ്മൂട്ടി സിനിമയാണ് ഇതെന്ന് പറയാം. ചിത്രത്തിൽ ഈ കഥാപാത്രങ്ങളേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് സിൽക്ക് സ്മിതയുടേത്.

Advertisements

എന്നാൽ ചിത്രത്തിൽ സിൽക്കിനെകൊണ്ടുവന്നത് അബദ്ധമായിപ്പോയെന്ന് സുഹൃത്തുക്കളിൽ പലരും പറഞ്ഞെന്നും ആ ഒരു കാരണം കൊണ്ട് സിനിമ പലരും കാണാതെ പോയെന്നും പറയുകയാണ് സംവിധായകൻ ഡെന്നീസ് ജോസഫ്.

ആ സമയത്ത് അഡൾട്ട് റോളുകൾ ചെയ്യുന്ന ഒരു നടിയെ ആ കഥാപാത്രമായി തിരഞ്ഞെടുത്താൽ ജനങ്ങൾ ആ സിനിമ കണാൻ വരില്ലെന്നായിരുന്നു അന്ന് പല സുഹൃത്തുക്കളും പറഞ്ഞത്.

അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. സിൽക്ക് സ്മിത അഭിനയിച്ച പടമെന്ന രീതിയിൽ ചിത്രം കുഴപ്പം പിടിച്ചതാണോ എന്നു കരുതി പല കുടുംബപ്രേക്ഷകരും ചിത്രം കാണാൻ തീയേറ്ററുകളിലെത്തിയില്ലെന്ന് സംവിധായകൻ തുറന്ന് പറയുന്നു.

Advertisement