Home Entertainment

കളി ഇനി മാറും, മോഹന്‍ലാലിനു മമ്മൂട്ടിയുടെ വക ‘ചെക്ക്’!

18

സംവിധായകന്‍ വൈശാഖിന്റെ മാസ് പടങ്ങില്‍ ഒന്നാണ് പോക്കിരിരാജ. രാജയായി മമ്മൂട്ടിയെത്തിയപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു പോക്കിരിരാജ.

Advertisements

ഇതിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ആദ്യഭാഗത്തില്‍ കുടുംബത്തിലേക്ക് തിരിച്ചെത്തിയ രാജയുടെ കളികളാണ് നമ്മള്‍ കണ്ടത്.

എന്നാല്‍, മധുരരാജയില്‍ രാജ ‘തമിഴനാകുന്ന’ കാഴ്ചയാണ് കാണാനുള്ളത്. മധുരയില്‍ വേരുറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ രാജ. ഒരു പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ് രാജ.

ഇതിനുശേഷമുണ്ടാകുന്ന രസകരമായ കഥയാണ് വൈശാഖ് പറയുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. അതേസമയം, രാഷ്ട്രീയപ്രവര്‍ത്തകനായി മോഹന്‍ലാല്‍ എത്തുന്ന രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

സൂര്യയുടെ കാപ്പാനും ലൂസിഫറും. രണ്ടിലും രാഷ്ട്രീയസേവകനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിനു വെല്ലുവിളിയായി മമ്മൂട്ടിയുടെ രാജ മാറുമോയെന്ന് കാത്തിരുന്ന് കാണാം.

Advertisement