ഇവിടെ പുകയത്ത് കിടന്നു നിങ്ങൾ കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും, ഞാൻ ഇവിടെ ഇരുന്നോളാം; വെയിലത്ത് ഇരുന്നുറങ്ങുന്ന മമ്മൂക്കയുടെ ചിത്രം പങ്കുവച്ച സഹസംവിധായകൻ, പോസ്റ്റ് വൈറൽ

22

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വൈശാഖ് സംവിധാനം ചെയ്ത മധുരരാജാ സൂപ്പര്‍ ഹിറ്റ് ആയി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ടും രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ടും ഒരു പക്കാ ആക്ഷന്‍ ഫാമിലി എന്റര്‍ടൈനര്‍ ആയ മധുരരാജ തിയറ്ററുകള്‍ കീഴടക്കുമ്ബോള്‍ ഈ ചിത്രത്തില്‍ വര്‍ക്ക്‌ ചെയ്ത സഹസംവിധായകന്റെ ഒരു പോസ്റ്റ്‌ വൈറല്‍ ആവുകയാണ്.

Advertisements

ചെയ്യുന്ന ജോലി അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ത് കഷ്ടപ്പാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് എന്ന് പങ്കുവച്ചുകൊണ്ട് ഈ സഹസംവിധായകന്‍ സിനിമ സെറ്റില്‍ വെയിലത്ത് ഫാന്‍പോലും ഇല്ലാതെ ഒരു കസേരയില്‍ ഇരുന്ന് ക്ഷീണം കൊണ്ടുറങ്ങുന്ന മെഗാസ്റ്റാറിന്റെ ഒരു ലൊക്കേഷന്‍ ചിത്രവും പങ്കുവയ്ക്കുന്നു.

സഹസംവിധായകന്റെ പോസ്റ്റ്‌ വായിക്കാം

ഫാന്‍ ഇല്ലാതെ നല്ല വെയിലത്ത് കാട്ടില്‍ ഇരുന്ന് ഉറങ്ങുന്ന MEGASTAR!

ഈ കാഴ്ച നേരില്‍ കണ്ടപ്പോ സത്യത്തില്‍ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ. അതിലും മുകളില്‍ എന്തോ ആണ് തോന്നിയത്

കാരണം ഇന്ന് ഒരു സിനിമയിലും 2 സിനിമയിലും അഭിനയിച്ചവര്‍ വരെ രാവിലെ വന്നിട്ടുണ്ടെങ്കില്‍ make up ചെയ്ത് ready ആയി വരാന്‍ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്ബോഴും അവര്‍ കാരവാനില്‍ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത shot ready ആയി വരാന്‍ 10.15മിനുട്ട് എടുക്കും )

പക്ഷെ മമ്മൂക്ക എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച് കഷ്ടപ്പെട്ട് fight കഴിഞ്ഞു പോകുമ്ബോള്‍ മമ്മൂക്കയോട് ഡയറക്ടര്‍ മമ്മൂക്ക നാളെ രാവിലേ ഒരു 10മണി 10:15 ആക്കുമ്ബോഴത്തേക്കും എത്താന്‍ പറ്റുവോ?

പിറ്റേ ദിവസം രാവിലെ 9മണിക്ക് മമ്മൂക്ക ലൊക്കേഷനില്‍ എത്തും. കാരവാനില്‍ കേറാതെ നേരെ ലൊക്കേഷനിലെക്ക് വന്ന് അവിടെ നിന്ന് തന്നെ costume change ചെയ്ത് ready ആകും.

Shot കളുടെ break time ല്‍ തലേ ദിവസത്തെ ഷീണം, വെയില്‍, propelorinte സൗണ്ട്, പുക, പട്ടികളുടെ കുര, ഇതിനു പുറമെ കാട്ടില്‍ പലതരം ഇഴ ജന്തുക്കളും. മമ്മൂക്കയോട് കാരവാനില്‍ പോയി ഇരുന്നോളു ready ആകുമ്ബോള്‍ വിളിചോളാം എന്നു പറയുമ്ബോള്‍.

മമ്മൂക്ക നമ്മള്‍ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ. നിങ്ങള്‍ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്ബോള്‍ ഞാന്‍ എങ്ങനെ കാരവാനില്‍ പോയി ഇരിക്കും.

ഞാന്‍ ഇവിടെ ഇരുന്നോളാം നോക്കുമ്ബോള്‍ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നു ഫാന്‍ ഇല്ലാത്തതിനോ ac cooler ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല.

ഈ ഫോട്ടോയില്‍ നിന്ന് മനസിലാക്കാം ഷീണം. പക്ഷെ ഫ്രെയിമില്‍ വന്ന് നില്‍ക്കുമ്ബോള്‍ 40വയസ് കുറയും. Energy level പറയണ്ടല്ലോ പടത്തില്‍ കാണാം.

40വര്‍ഷത്തിന് മുകളില്‍ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥയും സ്നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യുമ്ബോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്.

ഇന്ന് മധുരരാജ ഇത്രെയും വലിയ വിജയം ആയതിന്റെ മുഖ്യ പങ്ക് മമ്മൂക്കക്ക് തന്നെയാണ്.

ചെയ്യുന്ന ജോലി അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ത് കഷ്ട്ടപാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് ഇന്നത്തെ പുതിയ നടന്‍മാര്‍ മുതല്‍ സീനിയര്‍ നടന്‍മാര്‍ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്നേഹവും dedicationനും, ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോന്ന് അറിയില്ല.

പക്ഷെ മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രമേ ഉള്ളു ഒരേയൊരു മമ്മൂക്ക.

Love you Mammookkaa Madhura raja

Advertisement