കോടി ക്ലബ്ബുകളില്‍ കയറണം എന്നാഗ്രഹം ഇല്ല, മൂന്നരക്കോടി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ആണ് കയറേണ്ടത്: മമ്മൂട്ടിയുടെ മാസ്സ് വാക്കുകള്‍ വൈറല്‍

22

സൂപ്പര്‍ സംവിധായകന്‍ വൈശാഖിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രം വെള്ളിയഴ്ച റീലീസ് ചെയ്യുകയാണ്.

മലയാള സിനിമയിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം വൈശാഖ് ഒരുക്കിയ ഈ മാസ്സ് മസാല ചിത്രം കേരളത്തിലെ ഇരുനൂറിന് മുകളില്‍ തീയേറ്ററില്‍ നാളെ റീലീസ് ചെയ്യും.

Advertisements

നൂറിന് മുകളില്‍ ഫാന്‍സ് ഷോകളും ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ പ്രീ റീലീസ് ലോഞ്ച് ഇന്നലെ എറണാകുളത്ത് നടന്നു.

അവിടെ വെച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

മധുരരാജ എന്ന തന്റെ ചിത്രം കോടി ക്ലബ്ബുകളില്‍ ഇടം നേടണം എന്നു ആഗ്രഹം ഇല്ല എന്നും മൂന്നു കോടി 35 ലക്ഷം വരുന്ന മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ആണ് ഈ ചിത്രം കയറേണ്ടത് എന്നും മമ്മൂട്ടി പറയുന്നു.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നെല്‍സണ്‍ ഐപ്പ് ആണ്. മമ്മൂട്ടിയോടൊപ്പം വലിയ താര നിര ആണ് ഈ ചിത്രത്തില്‍ അണി നിരന്നിരിക്കുന്നത്.

തമിഴ് യുവ താരം ജയ്, തെലുങ്കു താരം ജഗപതി ബാബു എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, അന്ന രാജന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. മധുരരാജയുടെ ക്യാമറാമാന്‍ ഷാജി കുമാര്‍ ആണ് .

Advertisement