മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മധുരരാജ തീയറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
മമ്മൂട്ടി പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് ചിത്രം. പ്രഖ്യാപനം മുതല്‍ക്കേ ആവേശമുണര്‍ത്തിയ മധുരരാജ ഓരോ പോസ്റ്ററിലും ട്രെയിലറിലും പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തി.
എന്നാല്‍ ആദ്യ ഭാഗത്തില്‍ മമ്മൂട്ടി കഥാപാത്രം രാജയുടെ സഹോദരന്റെ വേഷം കൈകാര്യം ചെയ്ത പൃഥ്വി രണ്ടാം ഭാഗത്തില്‍ ഇല്ലാത്തത് ചോദ്യമായി.
ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുക്കുമ്പോള്‍ പോക്കിരിരാജയിലെ തന്റെ കഥാപാത്രമായ സൂര്യയെയും വിളിക്കണേ എന്ന് സംവിധായകന്‍ വൈശാഖിനോട് ഫേസ്ബുക്ക് കമന്റ് വഴി പൃഥ്വി ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണമന്വേഷിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഇപ്പോഴിതാ പ്രേക്ഷകരുടെ ആ സംശയത്തിന് മമ്മൂട്ടി തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.
പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.
അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല, മധുരരാജയിലെ മറ്റ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി
മധുരരാജ വിവിധ ഭാഷകളില്‍ വൈകാതെ റിലീസ് ചെയ്യുമെന്നും ആ ഭാഷകളിലെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ക്കും മലയാളികളുടെ അതേ പോലെ സിനിമയെ ആസ്വദിക്കാനായാല്‍ തീര്‍ച്ചയായും ചിത്രം ദക്ഷിണേന്ത്യയില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് മധുരരാജ. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.
ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, അനുശ്രീ, ഷമ്നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഗാന രംഗത്തില്‍ സണ്ണി ലിയോണിയും എത്തുന്നുണ്ട്. ഏപ്രില്‍ 12 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.