നാടിനെ വിറപ്പിച്ച നായകന്‍, വില്ലനോ? കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, വരുന്നത് മരണമാസ് ഐറ്റം!

23

നിരവധി ചിത്രങ്ങളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേ‌തായി അണിയറയില്‍ ഉള്ളത്. ഓരോന്നും ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍. ആക്ഷനും ത്രില്ലറും ഇതിഹാസവുമായ നിരവധി കഥാപാത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കഥാപാത്രം കൊണ്ട് മാത്രമല്ല, സിനിമയുടെ പേരുകൊണ്ടും മമ്മൂട്ടി ഇപ്പോള്‍ വ്യത്യസ്തനാവുകയാണ്.

Advertisements

ഒരു മെക്‌സിക്കന്‍ അപാരതയുടെ സംവിധായകന്‍ ടോം ഇമ്മട്ടി ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി നായകനാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്‍ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെങ്കിലും സിനിമ വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ടൊം ഇമ്മട്ടി പറഞ്ഞ സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 1985 കാലഘട്ടത്തിലുള്ള തൃശൂരിനെ പശ്ചാതലമാക്കിയാണ് സിനിമ. നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചുവെന്ന ചട്ടമ്ബിയുടെ കഥയാണ് ചിത്രം പറയുന്നതത്. നാട്ടുകാര്‍ക്കെല്ലാം പൊറിഞ്ചുവിനെ ഭയമാണ്.

വില്ലത്തരം നിറഞ്ഞ നായകനാണ് പൊറിഞ്ചു. സിനിമയുടെ തിരക്കഥ രചന അവസാന ഘട്ടത്തിലേക്ക് എത്തുന്നതെ ഉള്ളു. മമ്മൂട്ടി നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടായിരിക്കും കാട്ടാളന്‍ പൊറിഞ്ചു നിര്‍മ്മിക്കുന്നത്.

Advertisement