ഡ്രസിംഗ് റൂം പോലും നൽകാതെ തമിഴ് സിനിമ; നടിമാർ പോലും ഡ്രസ് മാറിയിരുന്നത് മരത്തിന്റെ നിഴലിൽ; ഒടുവിൽ വഴക്കുണ്ടാക്കി മമ്മൂട്ടി മാറ്റം കൊണ്ടുവന്നു, സംഭവമിങ്ങനെ

5281

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ്. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ൽ അധികം സിനിമകളുടെ ഭാഗമായി.

സിനിമാജിവിതത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.

Advertisements

എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. പിന്നീട് കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. പിന്നീട് നടന്നത് ചരിത്രമാണ് 73ാെ വയസിലും താരം ചുറുചുറുക്കുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസമയിപ്പിക്കുകയാണ്.
ALSO READ- കുറച്ചധികം പേടിയുണ്ടെന്ന് അശ്വതി, ഞാനൊന്നും ചെയ്യില്ലെന്ന് രാഹുല്‍, വിവാഹശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് രാഹുലും അശ്വതിയും, സ്വപ്‌നം പൂവണിഞ്ഞുവെന്ന് നവദമ്പതികള്‍

ഇപ്പോഴിതാ മമ്മൂട്ടി കാരണം നടിമാർക്ക് പോലും തമിഴ്‌നാട്ടിൽ സുരക്ഷ കിട്ടിയ കാര്യം വെളിപ്പെടുത്തുകയാണ് തമിഴ് മാധ്യമപ്രവർത്തകൻ വിഷാൻ. ഒരു കാലത്ത് തമിഴ്നാട്ടിലെ സ്റ്റുഡിയോകളിൽ മലയാളം അഭിനേതാക്കൾക്ക് റൂം ലഭിച്ചിരുന്നില്ലെന്നും നടിമാരടക്കം വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവിലായിരുന്നു എന്നുമാണ് വിഷാൻ പറയുന്നത്.


അന്ന് മലയാളികൾക്കും റൂം വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി അതിന് മാറ്റം കൊണ്ടുവന്നത് സൂപ്പർതാരം മമ്മൂട്ടിയാണെന്നും വിഷാൻ പറയുന്നത്ു. ദി വിസിലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് വിഷാൻ സംസാരിക്കുന്നത്.
ALSO READ-രണ്ടാം വിവാഹത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്, മീനയ്ക്ക് ചെറിയ പ്രായമല്ലേയെന്ന് കല മാസ്റ്റര്‍, മീനയുടെ മറുപടി ഇങ്ങനെ
സൗത്ത് ഇന്ത്യൻ സിനിമകളുടെ ഷൂട്ടെല്ലാം ചെന്നൈ എവിഎം സ്റ്റുഡിയോയുടെ സെറ്റിലാണ് നടന്നിരുന്നത്. തമിഴ് ആർടിസ്റ്റുകൾക്ക് റൂം ഉണ്ടായിരുന്നെങ്കിലും മലയാളം ആർടിസ്റ്റുകൾക്കൊന്നും റൂമില്ലായിരുന്നു. മരത്തിന്റെ മറവിലായിരുന്നു നടിമാർ ഡ്രസ് മാറിക്കൊണ്ടിരുന്നത്. അത്ര വിലയേ അവർക്കൊക്കെ നൽകിയിരുന്നുള്ളൂ.

അതിന് കാരണം അന്ന് തമിഴ്നാട്ടിൽ മലയാളം സിനിമ എന്നാൽ അഡൽട്സ് ഒൺലി പടങ്ങളായിരുന്നു. അതിനൊരു മാറ്റം വരുത്തിയത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഇവിടെ വിജയിക്കാൻ തുടങ്ങിയതോടെ അദ്ദേഹം ഈ വിഷയത്തിൽ വഴക്കുണ്ടാക്കാൻ തുടങ്ങി. ഞങ്ങൾക്ക് റൂം തരില്ലേ, ഞങ്ങൾക്കും റൂം വേണമെന്ന് പറഞ്ഞ് മമ്മൂട്ടി വഴക്കുണ്ടാക്കിയതിന് ശേഷമാണ് മലയാളം അഭിനേതാക്കൾക്ക് ഇവിടെ റൂം ലഭിക്കാൻ തുടങ്ങിയതെന്നും അന്ന് ഇൻഡസ്ട്രിയിൽ ഒരു വിപ്ലവം സൃഷ്ടിച്ചത് അദ്ദേഹമാണെന്നും വിഷാൻ പറഞ്ഞു.

പത്ത് വർഷം കൊണ്ടാണ് തമിഴ്‌നാട്ടിലെ മലയാളം സിനിമയുടെ ഇമേജ് മാറിയത്. കാരണം മമ്മൂട്ടിയായിരുന്നു. തമിഴിലെ പുതിയ സംവിധായകർ കമലിനെ എങ്ങനെ പിടിച്ചോ അതുപോലെ കേരളത്തിൽ വലിയ എഴുത്തുകാർ മമ്മൂട്ടിയെ പിടിച്ചു. കേരളത്തിൽ എഴുത്തുകാർക്ക് വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Advertisement