രണ്ടാം വിവാഹത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്, മീനയ്ക്ക് ചെറിയ പ്രായമല്ലേയെന്ന് കല മാസ്റ്റര്‍, മീനയുടെ മറുപടി ഇങ്ങനെ

2074

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ എല്ലാക്കാലത്തും നിറഞ്ഞു നില്ക്കുന്ന നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുകയായിരുന്നു.

Advertisements

തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം നേടിയ നടി കൂടിയാണ് മീന. അടുത്തിടെയാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൊടുന്നനെയാണ് മരണത്തിന് കീഴടങ്ങിയത്.

Also Read: എല്ലാ പാര്‍ട്ടിക്കും സ്വീകാര്യന്‍, രാഷ്ട്രീയത്തില്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെ, മനസ്സുതുറന്ന് ജഗദീഷ്

ആ ഷോക്കില്‍ നിന്നും പതിയെ റിക്കവര്‍ ചെയ്ത് വരികയാണ് താരമിപ്പോള്‍. സോഷ്യല്‍മീഡിയയിലും സിനിമയിലും സജീവമായിക്കൊണ്ടിരിക്കുകയാണ് താരം. കല മാസ്റ്റര്‍ മീനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

ഇരുവരും തമ്മില്‍ 25 വര്‍ഷത്തെ ബന്ധമാണുള്ളത്. ഭര്‍ത്താവ് മരിച്ചപ്പോഴുള്ള വിഷമത്തില്‍ മീനക്ക് താങ്ങായി ഉണ്ടായിരുന്നത് കല മാസ്റ്ററായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ മീനയെ കുറിച്ച് കല മാസ്റ്റര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read: ലവ് യു ലാലു, ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാനെന്റെ ലാലുവിനെ കണ്ടു, സന്തോഷത്തില്‍ മതിമറന്ന് എംജി ശ്രീകുമാര്‍, വൈറലായി പുതിയ പോസ്റ്റ്

ഒരു സഹോദരി ബന്ധമാണ് തങ്ങള്‍ തമ്മില്‍. അവള്‍ക്ക് ഒരാവശ്യം വന്നാല്‍ മുന്നില്‍ പോയി നില്‍ക്കാന്‍ താനുണ്ടാവുമെന്നും വിദ്യാസാഗറിന് വയ്യാതിരുന്ന മൂന്നുമാസവും താന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും അവള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്ന സഹായമെല്ലാം ചെയ്തിട്ടുണ്ടെന്നും കല മാസ്റ്റര്‍ പറയുന്നു.

വിദ്യാസാഗര്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത് തെറ്റിപ്പോയെന്നും ആ മരണത്തിന്റെ വേദനയില്‍ നിന്നും മീനയെ പുറത്തുകൊണ്ടുവരാന്‍ ഒത്തിരി സമയമെടുത്തുവെന്നും കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് വേണ്ടി മീനക്ക് പുറത്തേക്ക് വന്നേ മതിയാവുമായിരുന്നുള്ളൂവെന്നും അങ്ങനെ ചെയ്തപ്പോഴാണ് അവള്‍ ജീവിതത്തിലേക്ക് തിരികെ വന്നതെന്നും കല മാസ്റ്റര്‍ പറയുന്നു.

ഇന്ന് മീനയുടെ അമ്മ അവളെ കുറിച്ച് ആലോചിച്ച് വളരെ ഫീല്‍ ചെയ്യുന്നുണ്ട്. അവള്‍ക്ക് ചെറിയ പ്രായമല്ലേ, ഒരു വിവാഹം ചെയ്തുകൂടെ എന്ന് താന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കി പോയിക്കോ മിണ്ടാന്‍ വരണ്ട എന്നൊക്കെ പറഞ്ഞ് മീന തന്നോട് അതിന്റെ പേരില്‍ ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ഇനിയൊരു ബന്ധം വേണ്ടെന്നാണ് അവള്‍ പറയുന്നതെന്നും കല മാസ്റ്റര്‍ പറയുന്നു.

Advertisement