പീഡന പരാതിയുമായി എത്തി യുവതി, പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് ഷിയാസ് കരിം

5527

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനാണ് ഷിയാസ് കരീം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായി തിളങ്ങുകയാണ് ഇപ്പോള്‍ ഷിയാസ്.

Advertisements

താരത്തിന്റെ വലിയ ശരീരത്തിനുള്ളിലെ ചെറിയ മനസാണ് എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകുന്നത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലും സജീവമാണ് ഷിയാസ്. അനുവും ശ്രീദേവിയും ഷിയാസും ചേര്‍ന്ന് ഒരുക്കുന്ന തമാശകളൊക്കെ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്.

Also Read: എല്ലാ പാര്‍ട്ടിക്കും സ്വീകാര്യന്‍, രാഷ്ട്രീയത്തില്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെ, മനസ്സുതുറന്ന് ജഗദീഷ്

കഴിഞ്ഞദിവസം ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡന പരാതി ഉയര്‍ന്നിരുന്നു. എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ യുവതിയാണ് ഷിയാസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നല്‍കി ഒരു ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.

കൂടാതെ 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ തന്റെ എന്‍ഗേജ്‌മെന്റ് ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ഷിയാസ്.

Also Read: നമ്മള്‍ ആദരിക്കുന്ന വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് ഞാന് പഠിച്ചത്, മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നതില്‍ പ്രതികരിച്ച് ഭീമന്‍ രഘു

സോഷ്യല്‍മീഡിയയിലാണ് ഷിയാസ് തന്റെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചത്. രെഹ്നയാണ് ഷിയാസിന്റെ ഭാവി വധു. വെല്‍ക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു.

Advertisement