നമ്മള്‍ ആദരിക്കുന്ന വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് ഞാന് പഠിച്ചത്, മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നതില്‍ പ്രതികരിച്ച് ഭീമന്‍ രഘു

432

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമന്‍ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമന്‍ രഘുവിന്റെ യഥാര്‍ത്ഥ പേര് രഘു ദാമോദരന്‍ എന്നാണ്. ഇതിനോടകം 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.

Advertisements

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല.

Also Read: ഒരു നാടിന്റെ ജനനായകന്‍, അദ്ദേഹത്തിന്റെ ആ ചിരിയാണ് ഞങ്ങളുടെ പ്രിയങ്കരനായ നേതാവാക്കിയത്, ഗണേഷ് കുമാറിനെ കുറിച്ച് അനുശ്രീ പറയുന്നതിങ്ങനെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മുഴുവന്‍ സമയവും ഭീമന്‍ രഘു എഴുന്നേറ്റ് നില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

നമ്മള്‍ ആദരിക്കുന്ന വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് താന്‍ പഠിച്ചതെന്നും മുഖ്യമന്ത്രി വന്നപ്പോള്‍ താന്‍ കാലിന് മുകളില്‍ കയറ്റി വെച്ച കാല് താഴ്ത്തിവച്ചുവെന്നും ഭീമന്‍ രഘു പറയുന്നു.

Also Read: പിന്തുണ വളരെ കുറവ്, ഒരുകാലത്ത് ആരാധകരെ വാരിക്കൂട്ടിയ ഷക്കീല ബിഗ് ബോസില്‍ നിന്നും പുറത്തേക്കോ, മത്സരം കടുക്കുന്നു

അതിനിടെ അദ്ദേഹം തന്നെ നോക്കി ചിരിച്ചു. തന്റെ സാന്നിധ്യം അവിടെയുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി എന്നും ഈ സംഭവത്തിന്റെ വീഡിയോയാണ് വൈലറലായതെന്നും തന്നെ ട്രോളുന്നതില്‍ പരാതിയൊന്നുമില്ലെന്നും താന്‍ ചെയ്തത് നല്ല കാര്യമാണെന്നും ഭീമന്‍ രഘു വ്യക്തമാക്കി.

Advertisement